Categories
latest news

ലഖിംപൂര്‍: മന്ത്രിയുടെ മകനെ അറസ്റ്റ്‌ ചെയ്‌ത ഡി.ഐ.ജി.യെ സ്ഥലം മാറ്റി യോഗി

യു.പി.യിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരുടെ മേല്‍ വാഹനമോടിച്ച്‌ കയറ്റിയ കേന്ദ്രമന്ത്രിപുത്രന്‍ ആശിഷ്‌ മിശ്രയെ അറസ്‌റ്റ്‌ ചെയ്‌ത ഡി.ഐ.ജിയെ യോഗി സര്‍ക്കാര്‍ സ്ഥലം മാറ്റി. ഡി.ഐ.ജി. ഉപേന്ദ്ര അഗര്‍വാളിനെയാണ്‌ മറ്റു ആറ്‌ ഐ.പി.എസ്‌. ഉദ്യോഗസ്ഥരുടെ മാറ്റങ്ങള്‍ക്കൊപ്പം സ്ഥലം മാറ്റിയത്‌. സഹറാന്‍പൂര്‍ ഡി.ഐ.ജിയായിട്ടാണ്‌ മാറ്റിയിരിക്കുന്നത്‌.ലഖിംപൂര്‍ ഖേരി കേസിന്റെ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്നത്‌ ഉപേന്ദ്ര അഗര്‍വാള്‍ ആണ്‌. ഇത്‌ ആര്‍ക്കായിരിക്കും ഇനി നല്‍കുക എന്നത്‌ സംബന്ധിച്ച്‌ അറിയിപ്പില്ല.
പൊതുസ്ഥലം മാറ്റത്തിനിടയില്‍ അഗര്‍വാളിനെയും മാറ്റിയതിനു പിറകില്‍ ലഖിംപൂര്‍ ഖേരി അന്വേഷണം ദുര്‍ബലമാക്കാനുള്ള നീക്കമാണോ എന്ന്‌ ചില കേന്ദ്രങ്ങള്‍ സംശയിക്കുന്നു. കേസ്‌ അന്വേഷണത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ്‌ ഉദ്യോഗസ്ഥനെ മാറ്റിയത്‌ എന്നാണ്‌ ബി.ജെ.പി.വൃത്തങ്ങളിലെ വിശദീകരണം.

Spread the love
English Summary: DIG WHO LEADS LAKHIMPUR KHERI CASE ENQUIRY HAS TRANSFERED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick