Categories
kerala

തിയേറ്ററിൽ മലയാള സിനിമകള്‍ നവംബര്‍ ആദ്യവാരം മുതല്‍ മാത്രം

തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകാനാണ് സാധ്യത. ഇതരഭാഷ സിനിമകളായിരിക്കും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. മലയാള സിനിമകള്‍ നവംബര്‍ ആദ്യവാരം മുതല്‍ ആയിരിക്കും എത്തുക.
കൊവിഡ്‌ രണ്ടാം തരംഗം ഉണ്ടായപ്പോള്‍ ആറുമാസം മുമ്പ്‌ ഏപ്രില്‍ 18-ന്‌ അടച്ച തിയേറ്ററുകള്‍ തുറക്കുമ്പോള്‍ പഴയതു പോലെ 50 ശതമാനം സീറ്റുകളിലാണ്‌ പ്രവേശനം ഉണ്ടാകുക. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക്‌ പ്രവേശനമില്ല. എല്ലാവരും രണ്ട്‌ ഡോസ്‌ വാക്‌സിന്‍ എടുത്തിരിക്കണം.

Spread the love
English Summary: CINEMA THEATRES REOPENING FROM MONDAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick