Categories
latest news

ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ച: 11 പര്‍വ്വതാരോഹകര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 11 പര്‍വ്വതാരോഹകര്‍ മരിച്ചു. രണ്ട് പേരെ വ്യോമസേന രക്ഷപ്പെടുത്തി. ഒക്ടോബര്‍ 18ന് പുറപ്പട്ടവരാണ് മരിച്ചത്. ഈ മാസം 18നാണ് പര്‍വ്വതാരോഹക സംഘത്തെ കാണാതായത്. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് മഞ്ഞുവീഴ്ചയുണ്ടായത്തു. പര്‍വ്വതാരോഹകരും ഗൈഡുകളുമടക്കം 17 പേര്‍ കുടുങ്ങിപ്പോവുകയായിരുന്നു.
ലംഖാഗ പാസില്‍ നിന്ന് ദൂരെയായാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം നടന്നുവരികയാണ്. ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ജില്ലയുമായും ഉത്തരാഖണ്ഡിലെ ഹര്‍സില്‍ ജില്ലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ലംഖാഗ പാസ്.

Spread the love
English Summary: ELEVEN PERSONS OF MOUNTENEERING GROUP DIED IN SNOWFALL IN UTTARAKHAND

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick