Categories
latest news

കര്‍ഷകസമര കേന്ദ്രമായ സിങ്ഖു അതിര്‍ത്തിയില്‍ ക്രൂരമായ കൊലപാതകം

കര്‍ഷകസമര കേന്ദ്രമായ സിങ്ഖു അതിര്‍ത്തിയില്‍ ക്രൂരമായ കൊലപാതകം. സിങ്കു അതിര്‍ത്തിയില്‍ ദളിത് സിഖ് യുവാവിനെ സിഖ് മതതീവ്രവാദി സംഘടനയായ നിഹാംഗുകള്‍ ക്രൂരമായി കയ്യും കാലും വെട്ടിയെടുത്ത ശേഷം കൊന്നു കെട്ടിത്തൂക്കി. ഗുരുഗ്രന്ഥസാഹിബിനെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു കൊലപാതകം. 35 വയസ്സുകാരന്‍ ലഖ്ബീര്‍ സിങ് ആണ് കൊല്ലപ്പെട്ടത്.
ഹരിയാനയിലെ സോണിപ്പത്ത് ജില്ലയിലെ സിങ്ഖു അതിര്‍ത്തി ഗ്രാമമായ കുണ്ഡിലിയിലാണ് ലഖ്ബീര്‍ സിങിന്റെ വികൃതമാക്കിയ ദേഹം കണ്ടെത്തിയത്. കൊന്ന ശേഷം കര്‍ഷകരുടെ സമരം നടക്കുന്ന ദിക്കിലേക്ക് വലിച്ചിഴച്ച് എത്തിച്ച ശേഷം അവിടെയുള്ള പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കുകയായിരുന്നു.

കുതിരപ്പുറത്താണ് നിഹാംഗുകള്‍ സഞ്ചരിക്കുക. കുതിരയെ പരിപാലിക്കുന്നവരാണ് ലഖ്ബീര്‍ സിങിനെ പിടികൂടിയത്.

thepoliticaleditor

ആദ്യം പൊലീസിനെയോ പത്രക്കാരെയോ സംഭവ സ്ഥലത്തേക്ക് തീവ്രസംഘടനക്കാര്‍ അടുപ്പിച്ചില്ല. പി്ന്നീട് കര്‍ഷക സമര നേതാവ് ബല്‍ദേവ് സിര്‍സ എത്തിയ ശേഷമാണ് പൊലീസിന് എത്തി മൃതദേഹം നീക്കം ചെയ്യാനായത്.
പഞ്ചാബിലെ തരണ്‍തരണ്‍ ജില്ലയിലെ ചീമ ഖുര്‍ഡ് ഗ്രാമനിവാസിയാണ് ദളിത് വിഭാഗത്തില്‍ പെടുന്ന ലഖ്ബീര്‍സിങ്. ഇദ്ദേഹം ലഹരിമരുന്നിനടിമയാണെന്ന് പരാതിപ്പെട്ട് ഭാര്യ അഞ്ച് വര്‍ഷം മുമ്പ് ഉപേക്ഷിച്ചു പോയതാണെന്ന് പറയുന്നു. പിന്നീട് അമ്മാവന്റെ വീട്ടിലാണത്രേ ലഖ്ബീര്‍ താമസിച്ചുവന്നത്. ഇവിടെ വെച്ച് പണം വാങ്ങി ഗുരുഗ്രന്ഥസാഹിബിനെ അപമാനിച്ചു എന്നാണ് നിഹാംഗുകള്‍ എന്നപേരിലുള്ള സിഖ് മത തീവ്രവാദ ഗ്രൂപ്പിന്റെ ആരോപണം. അതിനാലാണ് കയ്യും കാലും വെട്ടിമാറ്റിയതെന്നും സംഘടന പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.
പഞ്ചാബില്‍ സിഖ് മതത്തിലെ ദളിത് വിഭാഗക്കാരെ വളരെയധികം അധസ്ഥിത മനോഭാവത്തോടെയാണ് ഉന്നത സിഖുകാര്‍ വീക്ഷിക്കുന്നത്. അകാലിദള്‍ രാഷ്ട്രീയത്തിലും ഇത്തരം ചേരിതിരിവുകള്‍ അടിയൊഴുക്കുകള്‍ക്ക് കാരണമാകാറുണ്ട്. അടുത്തിടെ കോണ്‍ഗ്രസ് ഒരു ദളിത് സിഖുകാരനെ മുഖ്യമന്ത്രിയാക്കാന്‍ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

Spread the love
English Summary: A DALIT SIKH YOUTH BRUTALLY KILLED AND HANGED IN SINGHU BORDER OF HARIYANA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick