Categories
latest news

ഈ വെള്ളിയാഴ്ചയും അഫ്ഗാനിലെ ഷിയാ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ സ്ഫോടനം: 37 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഷിയ സമുദായത്തിന്റെ പള്ളിയിൽ വെള്ളിയാഴ്ച ബോംബ് പൊട്ടിത്തെറിച്ചു. കുറഞ്ഞത്37 പേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനം നടന്നത്. തുടർച്ചയായ രണ്ടാം വെള്ളിയാഴ്ചയും അഫ്ഗാനിസ്ഥാനിൽ ഒരു ഷിയാ പള്ളി ലക്ഷ്യമാക്കിയുള്ള ഭീകരാക്രമണം ആണിത്. ഷിയാക്കളോട് കടുത്ത വിരോധമുള്ള ഇസ്ലാമിക സ്റ്റേറ്റ് ഭീകരർ ആണ് കഴിഞ്ഞ ആഴ്ചത്തെ ആക്രമണത്തിന് പിന്നിൽ. ഇത്തവണയും അതിന്റെ ആവർത്തനം ആണെന്ന് സംശയിക്കപ്പെടുന്നു.
അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് നഗരത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച ഷിയാ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ വലിയ സ്ഫോടനമുണ്ടായി. ഇതിൽ 100 ​​പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടന സമയത്ത് 300 ഓളം പേർ പള്ളിയിൽ ഉണ്ടായിരുന്നു. ഐ.എസ് . ഖൊറാസാൻ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. തങ്ങളുടെ ലക്ഷ്യം ഷിയാ മുസ്ലീങ്ങളും അവരുടെ മതസ്ഥാപനങ്ങളുമാണെന്ന് ഐ.എസ. പ്രസ്താവിച്ചിരുന്നു.

Spread the love
English Summary: SEVERAL PEOPLE KILLED IN AN EXPLOSION IA A SHIA MOAQUE IN KHANDAHAR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick