Categories
latest news

തിങ്കളാഴ്ച ഒരു കോടിയിലധികം ഡോസ് കൊവിഡ് വാക്സിൻ നൽകി

രാജ്യത്ത് തിങ്കളാഴ്ച ഒറ്റ ദിവസം ഒരു കോടിയിലധികം ഡോസ് കൊവിഡ് വാക്സിൻ നൽകി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഒരു ദിവസം ഒരു കോടി പേർക്ക് വാക്‌സിൻ നൽകാൻ കഴിയുന്നത്. ഒരു മാസം മുമ്പ്, ആഗസ്റ്റ് 27 ന്, ഒരു ദിവസത്തെ വാക്സിനേഷൻ ഒരു കോടി കവിഞ്ഞിരുന്നു. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് സോഷ്യൽ മീഡിയയിൽ ഈ വിവരം പങ്കു വെച്ചത്. ഇതോടെ രാജ്യത്തെ വാക്സിനേഷൻ കവറേജ് 86 കോടി കവിഞ്ഞു. ജനുവരി 16 നാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചത്. കഴിഞ്ഞ 255 ദിവസങ്ങളിൽ 86.93 കോടി ഡോസുകൾ നൽകിയിട്ടുണ്ട്..

Spread the love
English Summary: one crore dose vaccine in one day

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick