Categories
latest news

കൊവാക്‌സിന്‌ ലോക അംഗീകാരം വീണ്ടും വൈകുമെന്ന്‌ ആശങ്ക…ഇന്ത്യക്കാർ വിദേശത്തേക്ക് പോയാൽ കുടുങ്ങും

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ ആയ കോവാക്സിനു അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത് വീണ്ടും വൈകുമോ എന്ന് ആശങ്ക. വാക്‌സിൻ ഉത്പാദകരായ ഭാരത് ബയോടെക്കിന്റെ കൂടുതൽ സാങ്കേതിക വിവരങ്ങൾ ലോകാരോഗ്യ സംഘടന ചോദിച്ചിരിക്കയാണ്. അത്തരമൊരു സാഹചര്യത്തിൽ, വിദേശത്തേക്ക് പോകുന്ന കോവാക്സിൻ എടുത്ത ആളുകൾ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുമോ എന്ന സംശയത്തിലാണ് .

ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെകിൽ നിന്ന് ലോകാരോഗ്യ സംഘടന ചില സാങ്കേതിക വിവരങ്ങൾ വീണ്ടും തേടിയിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അടിയന്തിര ഉപയോഗത്തിനുള്ള എമർജൻസി യൂസ് ഓതറൈസേഷന് (ഇയുഎ) ആവശ്യമായ എല്ലാ വിവരങ്ങളും ലോകാരോഗ്യ സംഘടനയ്ക്ക് ഭാരത് ബയോടെക് ഇതിനകം നൽകിയിട്ടുണ്ട്. പക്ഷെ ഇ.യു. എ. ലഭിക്കാതെ ലോക രാജ്യങ്ങൾ കോവാക്‌സിനെ അംഗീകരിക്കില്ല.

thepoliticaleditor

ലോകാരോഗ്യ സംഘടന കോവാക്സിന് എപ്പോൾ വേണമെങ്കിലും അംഗീകാരം നൽകാമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു. കോവിദഃ പ്രതിരോധ വിദഗ്ധ സമിതി അംഗം ഡോ വി കെ പോളും ഈ മാസം അവസാനിക്കുന്നതിന് മുമ്പ് കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു.

ഓകസ്‌ഫോര്‍ഡ്‌ വാക്‌സിനായ ആസ്‌ട്ര സെനകയുടെ ഇന്ത്യന്‍ പേരായ കൊവിഷീല്‍ഡ്‌ വാക്‌സിന്‍ അംഗീകരിക്കാന്‍ ഇംഗ്ലണ്ട്‌ തയ്യാറായില്ല. ബ്രിട്ടനില്‍ ക്വാറെൈന്റന്‍ വേണമെന്ന്‌ ഇംഗ്ലണ്ട്‌ നിബന്ധന വെക്കുകയും അതിനെതിരെ ഇന്ത്യ പ്രതികരിക്കുകയും ചെയ്‌തത്‌ കഴിഞ്ഞ ദിവസങ്ങളിലാണ്‌. ഇതേത്തുടര്‍ന്ന്‌ കൊവിഷീല്‍ഡിനെ അംഗീകരിച്ചെങ്കിലും ക്വാറന്റൈന്‍ ഒഴിവാക്കിയില്ല.

Spread the love
English Summary: who seeks more technical deatails from covaccine manufacturers

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick