Categories
latest news

ഗുജറാത്തില്‍ പട്ടേലുമായി കൂട്ടയടി… മന്ത്രിമാരുടെ സത്യപ്രതിജ്ഞ മാറ്റി

ഗുജറാത്തിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മാറ്റിവച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞയ്ക്ക് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇന്ന് മന്ത്രിസഭ രൂപീകരിക്കേണ്ടതായിരുന്നു. നേരത്തേ ഉച്ചയ്ക്ക് 2 മണിക്ക് നിശ്ചയിച്ചിരുന്ന പരിപാടി വൈകുന്നേരത്തേക്ക് മാറ്റിവച്ചിരുന്നു. വീണ്ടും അത് നാളേക്ക് മാറ്റിയതായി പറയുന്നു. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവർക്ക് ഭൂപേന്ദ്ര പട്ടേലിന്റെ കാബിനറ്റിലെ അംഗങ്ങളുടെ കാര്യത്തിൽ ഭിന്നത ഉള്ളതാണ് ഈ അനിശ്ചിതത്വത്തിനു കാരണം എന്നാണ് റിപ്പോർട്ട്. തനിക്ക് പുതിയ ടീമിനെ വേണം എന്നതാണ് ഭൂപേന്ദ്ര പട്ടേലിന്റെ വാദം. എന്നാല്‍ അത് അംഗീകരിക്കാന്‍ വിജയ് രൂപാണിയും നിതിന്‍ പട്ടേലും തയ്യാറല്ല. വിജയ് രൂപാണി സർക്കാരിലെ 11 കാബിനറ്റ് മന്ത്രിമാരിൽ ദിലീപ് ഠാക്കോർ, ഗൺപത് വാസവ, ജയേഷ് റദാഡിയ എന്നിവരെ മാത്രമേ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തൂ എന്നാണ് അവസാനം ലഭിക്കുന്ന സൂചന.

Spread the love
English Summary: oath taking of ministers in gujarath postponed due to differances

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick