Categories
kerala

കേരളത്തിൽ ഒരു കോടിയിലധികം പേര്‍ വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചു

സംസ്ഥാനത്തെ ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ ഡോസ് വാക്സിനേഷന്‍ 90 ശതമാനവും (90.31) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്.

2,41,20,256 പേര്‍ ആദ്യ ഡോസ് വാക്സിനും 1,00,90,634 പേര്‍ രണ്ടാം ഡോസ് വാക്സിനും (37.78 ശതമാനം) എടുത്തിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,42,10,890 ഡോസ് വാക്സിന്‍ നല്‍കാനായതായും മന്ത്രി പറഞ്ഞു.

thepoliticaleditor

വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തതപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍.

Spread the love
English Summary: more-than-one-crore-people-fully-vaccinated-in-kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick