Categories
kerala

ക്ലബ്ബ് ഹൗസില്‍ മതവിദ്വേഷവും ലൈംഗികാതിപ്രസരവുമെന്ന് പൊലീസ്…അഡ്മിന്‍മാര പൊക്കാന്‍ നിരീക്ഷണം തുടങ്ങി

സമൂഹചര്‍ച്ചാമാധ്യമമായ ക്ലബ്ബ് ഹൗസ്-ല്‍ മത തീവ്രവാദം, ലൈംഗികത എന്നിവയുടെ അതിപ്രസരമുള്ള ചാറ്റ് മുറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് എല്ലാ ചാറ്റ് മുറികളും നിരീക്ഷണത്തിലാക്കിയതായും നിയമവിരുദ്ധമായ ചര്‍ച്ചകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതിന്റെ അഡമിന്‍മാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് വകുപ്പിന്റെ ഫേസ്ബുക്കില്‍ പറയുന്നു. സൈബര്‍ സെല്‍ നിരീക്ഷണം തുടങ്ങിയതായും അറിയിപ്പില്‍ പറയുന്നുണ്ട്.
പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിനു പിറകെ സമുമാധ്യമങ്ങളില്‍ വിദ്വേഷ ചര്‍ച്ചകള്‍ വന്നാല്‍ നടപടി കര്‍ക്കശമാക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ലോകത്തിന്റെ പല കോണുകളില്‍ ഇരുന്ന് ഒരുമിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സൗകര്യമുള്ള ചാറ്റ് മുറികളാണ് ക്ലബ്ബ് ഹൗസിന്റെത്. ജാതി-മത വര്‍ഗീയ ചര്‍ച്ചകള്‍, ലൈംഗികാതിപ്രസരമുള്ള ചര്‍ച്ചകള്‍ ഇവ ചാറ്റ് മുറികളില്‍ വ്യാപകമാകുന്ന പരാതി നേരത്തെ തന്നെയുണ്ട്. എന്നാല്‍ ഇപ്പോഴാണ് ഇതിനെതിരായ നടപടികളിലേക്ക് സര്‍്കാര്‍ ഗൗരവത്തില്‍ കടക്കുന്നത്.

Spread the love
English Summary: hate speech and sexual distraction talks in club house chat rooms says kerala police

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick