Categories
latest news

സ്ത്രീകളെ കളിക്കുന്നതിൽ നിന്ന് വിലക്കിയാൽ അഫ്‌ഗാൻ പുരുഷ ടീമുമായുള്ള ടെസ്റ്റ് മത്സരം റദ്ദാക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്

അഫ്ഗാൻ സ്ത്രീകൾക്ക് താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കിടയിൽ, ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് താലിബാന് മുന്നറിയിപ്പ് നൽകി. താലിബാൻ സ്ത്രീകളെ കളിക്കുന്നതിൽ നിന്ന് വിലക്കിയാൽ നവംബറിൽ അഫ്ഗാനിസ്ഥാന്റെ പുരുഷ ടീമുമായുള്ള ആദ്യ ടെസ്റ്റ് മത്സരം റദ്ദാക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ഞങ്ങളുടെ ഭരണത്തിൻ കീഴിൽ സ്ത്രീകൾ ക്രിക്കറ്റോ മറ്റ് കളികളോ കളിക്കില്ലെന്ന് താലിബാൻ കൾച്ചർ കമ്മീഷൻ തലവൻ അഹ്മദുല്ല വാസിക് പറഞ്ഞ താലിബാൻ ഉത്തരവിന് ശേഷമാണ് ഓസ്ട്രേലിയ ഈ മുന്നറിയിപ്പ് നൽകിയത്. ക്രിക്കറ്റിലെ സ്ത്രീകൾക്ക് അവരുടെ മുഖവും ശരീരവും മറയ്ക്കാത്ത സാഹചര്യം നേരിടേണ്ടിവരുമെന്നും ഇസ്ലാം ഇത് അനുവദിക്കുന്നില്ലെന്നും വാസിക്ക് പറഞ്ഞിരുന്നു.

thepoliticaleditor
Spread the love
English Summary: AUSTRALIAN CRICKET BOARD STATEMENT REGARDING THE TEST MATCH WITH AFGHANISTAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick