Categories
latest news

നവജ്യോത് സിദ്ദുവിനെ മുഖ്യമന്ത്രിയാകാൻ അനുവദിക്കില്ലെന്നു അമരീന്ദർ സിങ്

ഒരു സാഹചര്യത്തിലും നവജ്യോത് സിദ്ദുവിനെ മുഖ്യമന്ത്രിയാകാൻ അനുവദിക്കില്ലെന്നു പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ക്യാപ്റ്റൻ അമരീന്ദർ സിങ് പറഞ്ഞു. സിദ്ദു പഞ്ചാബിന്റെ മുഖ്യമന്ത്രിയാകുന്നത് തടയാൻ എല്ലാ ത്യാഗത്തിനും താൻ തയ്യാറാണ്. 2022 ലെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയാത്തവിധം സിദ്ദുവിനെതിരെ ശക്തമായ സ്ഥാനാർത്ഥിയെ നിർത്തും. സിദ്ദു മുഖ്യമന്ത്രിയാകുകയാണെങ്കിൽ കോൺഗ്രസിന് നിയമസഭയിൽ രണ്ടക്ക സീറ്റ് പോലും നേടാനാകില്ല–അമരീന്ദർ സിങ് ശക്തമായ ഭാഷയിൽ പ്രതികരിച്ചു. സിദ്ധു സൂപ്പർ മുഖ്യമന്ത്രിയെപ്പോലെ പ്രവർത്തിച്ചാൽ പഞ്ചാബ് കോൺഗ്രസിന് പ്രവർത്തിക്കാനാകില്ല. പഞ്ചാബ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തോൽവി നേരിടുമെന്നും അമരീന്ദർ സിങ് ആഞ്ഞടിച്ചു.

Spread the love
English Summary: amaindar singh against navjoth siddu

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick