Categories
kerala

ആര്‍.സി. ബ്രിഗേഡ്‌സ് കമോണ്‍… വി.ഡി.യെയും കെ.സി.യെയും വിടില്ല !!

പ്രതിപക്ഷ നേതാവും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് ഡി.സി.സി. പ്രസിഡണ്ടുമാരുടെ കാര്യത്തില്‍ ഐ, എ ഗ്രൂപ്പുകളെ ഒതുക്കാന്‍ നോക്കുകയാണെന്ന് ആരോപണം ഉയര്‍ത്തി അതിനെ പ്രതിരോധിക്കാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വീണ്ടും കൈകോര്‍ക്കുന്നു. ഇരുവരും അവരുടെ അണികളെ ഇളക്കിവിട്ട് പ്രതിഷേധം സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നതെന്നാണ് സൂചനകള്‍. ഇതിന് മുന്നോടിയെന്നോണം രമേശ് ചെന്നിത്തലയുടെ നേതൃത്വം സൂചിപ്പിക്കുന്ന ആര്‍.സി. ബ്രിഗേഡ്‌സ് എന്ന വാട്‌സ് ആപ് ഗ്രൂപ്പിലൂടെ കൂട്ടായ പ്രതിരോധത്തിന് ആശയവിനിമയം പ്രവര്‍ത്തകര്‍ ആരംഭിച്ചു.

രമേശ് ചെന്നിത്തലയുടെ സോഷ്യല്‍ മീഡിയ പ്രചരണത്തിനായുള്ള ‘ആര്‍സി ബ്രിഗേഡ്’ എന്ന വാട്‌സപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകള്‍ പുറത്തായി. ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തുവന്നാലുടന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചരണം കടുപ്പിക്കണമെന്നും വാട്‌സപ്പ് സന്ദേശങ്ങളില്‍ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. അന്‍വര്‍ സാദത്ത് എംഎല്‍എ, ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ ഈ വാട്സാപ്പ് ഗ്രൂപ്പിലുണ്ട്.

thepoliticaleditor

ഡിസിസി പ്രസിഡന്റ് ആകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സുകാരെ ഇളക്കിവിടണം, രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം, ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ജോയിന്റ് അറ്റാക്ക് നല്‍കണം, ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം, പുതിയ ലിസ്റ്റിനെതിരെ ഗ്രൂപ്പിനതീതമായി പ്രതിഷേധം ഉണ്ടാക്കണം- തുടങ്ങിയവയൊക്കെയാണ് ആര്‍സി ബ്രിഗേഡിന്റെ ആഹ്വാനം.

Spread the love
English Summary: rc brigades watsapp group for resist vd stheesan and k c venugopal

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick