Categories
kerala

ലോ അക്കാദമിയിലെ അദ്ധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീകൊളുത്തി മരിച്ചു

തിരുവനന്തപുരം പേരൂർക്കട ലോ അക്കാദമിയിലെ അദ്ധ്യാപകൻ സുനിൽ കുമാർ കോളേജ് ഗ്രൗണ്ടിൽ തീകൊളുത്തി മരിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പൊള്ളലേറ്റ നിലയിൽ ഗ്രൗണ്ടിൽ കണ്ടെത്തുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ കോളേജിൽ ഓണാഘോഷ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടിയിൽ സുനിൽ കുമാർ പങ്കെടുത്തിരുന്നു.
അദ്ധ്യാപകൻ ഗ്രൗണ്ടിലിരിക്കുന്നത് വിദ്യാർത്ഥികൾ കണ്ടിരുന്നു.അദ്ധ്യാപകന്റെ ബാഗിൽ നിന്നും പെട്രോൾ വാങ്ങിയ കുപ്പി കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

thepoliticaleditor
Spread the love
English Summary: law academy lecturer commited suicide by set fire himself

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick