Categories
exclusive

അഫ്‌ഗാനിൽ ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു…, വൈറലായി പഴയൊരു ഫോട്ടോ…

മനുഷ്യാവകാശങ്ങളുടെ മൃതഭൂമിയായി മാറുന്ന അഫ്ഗാനിസ്ഥാനായിരുന്നില്ല ചരിത്രത്തിലെ പഴയ അഫ്ഗാനിസ്ഥാന്‍. ഒരു രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സൂചികയായി സാധാരണ പറയാറുള്ളത് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതാണ്. ഇന്ന് താലിബാന്‍ ഭരണത്തില്‍ സ്വപ്‌നം കാണാന്‍ കാണാന്‍ പോലും കഴിയില്ലെങ്കിലും അഫ്ഗാനിസ്ഥാന്‍ പണ്ട് ഇങ്ങനെയായിരുന്നില്ല എന്നതിന് സാക്ഷ്യമായി ഒരു കറുപ്പും വെളുപ്പും ഫോട്ടോ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിത്തീര്‍ന്നിരിക്കയാണ്. 1965-ലെ ഒരു ഫോട്ടായാണത്. മുന്നു അഫ്ഗാന്‍ വനിതകള്‍ നടന്നു പോകുന്ന ചിത്രമാണിത്. അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍, അവരുടെ ആത്മവിശ്വാസം എന്നിവ കണ്ടാല്‍ ആ രാജ്യം എത്രമാത്രം ആധുനികമായ സ്വാതന്ത്ര്യ സങ്കല്‍പങ്ങളുള്ള രാജ്യമായിരുന്നു കഴിഞ്ഞ നുറ്റാണ്ടിന്റെ രണ്ടാം പാദത്തിലെന്ന് വ്യക്തമാകും.

1926-ല്‍ അന്നത്തെ അഫ്ഗാന്‍ ഭരണാധികാരിയായ എമിര്‍ അമാനുള്ളാ ഖാന്‍ സ്ത്രീകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കുകയുണ്ടായി. 1960-കളില്‍ സ്ത്രീകള്‍ സ്‌കര്‍ട്ടും ഷര്‍ട്ടും ധരിച്ച് പുറത്തിറങ്ങി നടക്കുന്നതിന് തെളിവാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോ.

thepoliticaleditor

1996-ലാണ് അഫ്ഗാനിസ്ഥാന്റെ കഠിനമായ ദുര്‍ഗതി തുടങ്ങുന്നത്. താലിബാന്റെ കരിനിഴല്‍ വീണ് കാലം അന്നാരംഭിച്ചു. 2001 വരെ അത് തുടര്‍ന്നു. താലിബാനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് അമേരിക്കന്‍ സേന അഫ്ഗാനിലെത്തിയതോടെയാണ് പിന്നീട് രാജ്യം അല്‍പമൊന്ന് സ്വാതന്ത്ര്യത്തിന്റെ പ്രാണവായു ശ്വസിച്ചത്.
ഇപ്പോള്‍ അമേരിക്കന്‍ സൈന്യവും നാറ്റോ സഖ്യസൈന്യവും പിന്‍മാറിയതോടെ വീണ്ടും താലിബാന്‍ യുഗത്തിലേക്ക് ആ രാജ്യം വഴുതിപ്പോയ സാഹചര്യത്തിലാണ് പഴയ മനോഹര കാലത്തിന്റെ ഓര്‍മ ഉണര്‍ത്തുന്ന ഈ ഫോട്ടോ എല്ലാവരും ഷെയര്‍ ചെയ്യുന്നത്.

Spread the love
English Summary: once upon a time afgan was like this a photo became viral

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick