Categories
latest news

സ്ത്രീ ശാക്തീകരണത്തിനായി ചാണക ഉല്‍പന്ന വിപണനം…ഛത്തീസ് ഗഢില്‍ ഗോധന്‍ ന്യായ് യോജന

ഛത്തീസ് ഗഢില്‍ ഇപ്പോള്‍ ചാണകത്തിന് വന്‍ മാര്‍ക്കറ്റ് കണ്ടെത്താനുള്ള പദ്ധതികള്‍ക്ക് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്നിലുണ്ട്. ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കാനായി ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത് ചാണകത്തില്‍ നിന്നും ഉല്‍പന്നങ്ങളുണ്ടാക്കി വിപണനം ചെയ്യാനാണ്. ഇതിനായി ഗോധന്‍ ന്യായ് യോജന എന്ന പദ്ധതി ഉണ്ടാക്കിയിരിക്കയാണ്. ഓണ്‍ലൈനിലുള്ള വിപണനം തുടങ്ങഇക്കഴിഞ്ഞതായി രാജ്‌നന്ദഗാവ് ജില്ലാ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഗ്രാമങ്ങളിലെ സ്വയം സഹായ സംഘങ്ങളാണ് നേതൃത്വം നല്‍കുന്നത്. സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഇതിനകം ഒന്നര കോടി രൂപ വിറ്റുവരവുണ്ടായെന്നും അതില്‍ 40 ശതമാനം സ്ത്രീകള്‍ക്ക് വിതരണം ചെയ്‌തെന്നും അധികൃതര്‍ പറയുന്നു.
ജൈവ വളം, ചാണകവരളി, മണ്‍ ചെരാതുകള്‍ എന്നിവയെല്ലാം വില്‍പനയിലുണ്ട്. പേരു പോലെ എല്ലാം ചാണക ഉല്‍പന്നങ്ങളല്ല. പാലുല്‍പന്നങ്ങളും വില്‍ക്കുന്നുണ്ട്. പ്രതിമാസം എട്ടായിരം രൂപ വരെ വരുമാനമുണ്ട് ഓരോരുത്തര്‍ക്കുമെന്ന് സ്വയം സഹായ സംഘത്തിലെ അംഗം പറയുന്നു. ആദ്യമാദ്യം ഗ്രാമങ്ങളില്‍ തന്നെ വിറ്റഴിക്കുകയായിരുന്നു പതിവ്. ഇപ്പോളാണ് ഓണ്‍ലൈനില്‍ വില്‍പന ആരംഭിച്ചത്.

thepoliticaleditor
Spread the love
English Summary: cow dung products in online to empower females in chathisgarh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick