Categories
latest news

ജനുവരിയിൽ മണിപ്പൂരിൽ നിന്ന് 14 സംസ്ഥാനങ്ങളിലൂടെ ഭാരത് ന്യായ് യാത്രയുമായി രാഹുൽ ഗാന്ധി

ജനുവരി 14 ന് മണിപ്പൂരിൽ നിന്നും മുംബൈയിലേക്ക് 6200 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പുമായി രാഹുൽ ഗാന്ധി. മാർച്ച് 20 ന് യാത്ര സമാപിക്കും. ‘ഭാരത് ന്യായ് യാത്ര’ എന്നാണ് യാത്രയുടെ പേര്. 14 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നു പോകും. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒറീസ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് യാത്രയിൽ ഉൾപ്പെടുന്നത്.

ജനുവരി 14ന് ഇംഫാലിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വാർത്താവിനിമയ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയ്റാം രമേശും പറഞ്ഞു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick