Categories
kerala

വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണിയും സമ്മര്‍ദ്ദവും:പാലക്കാട്‌ മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ കര്‍ഷക ആത്മഹത്യ

പാലക്കാട്‌ ജില്ലയില്‍ മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ കര്‍ഷക ആത്മഹത്യ. വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണിയും സമ്മര്‍ദ്ദവും ആണ്‌ പാവപ്പെട്ട കര്‍ഷകരുടെ ജീവനെടുക്കുന്നത്‌. കൃഷി നഷ്ടത്തിലാവുമ്പോള്‍ കര്‍ഷകര്‍ കൈവായ്‌പയെടുത്ത്‌ കടം കേറി ആത്മഹത്യ ചെയ്യുകയാണ്‌. എലവഞ്ചേരി കരിങ്കുളം സ്വദേശിയായ കണ്ണൻകുട്ടി(56) ആണ് ഇന്ന് ആത്മഹത്യ ചെയ്‌തത്. കൃഷിക്കായി കണ്ണൻകുട്ടി വായ്‌പയെടുത്തിരുന്നു. വായ്‌പ തിരിച്ചടവ് മുടങ്ങിയതോടെ വട്ടിപ്പലിശ സംഘം ഭീഷണിപ്പെടുത്തി. ഇതോടെയാണ് ഇന്ന് പുലർച്ചെ ഇദ്ദേഹം തൂങ്ങിമരിച്ചത്. നാല് ലക്ഷം രൂപയുടെ കടം കണ്ണൻകുട്ടിയ്‌ക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.വള‌ളിക്കോട് പറളോടി സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നിൽ ചാടി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. മകളുടെ വിവാഹത്തിനായി വട്ടിപ്പലിശക്കാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടമെടുത്തു. തിരികെ 10 ലക്ഷം രൂപ അടച്ചെങ്കിലും 20 ലക്ഷം നൽകണം എന്നാവശ്യപ്പെട്ട് ഭീഷണി ഉണ്ടായിരുന്നു എന്ന് വേലുക്കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.

Spread the love
English Summary: two farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad districttwo farmers committed suicide in palakkad district

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick