Categories
kerala

ശബരിമല സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ച്‌ ഉപയോഗിക്കും

ശബരിമലയിൽ സ്വന്തമായി വൈദ്യുതി ഉദ്പാദിപ്പിക്കാൻ സന്നിധാനത്തും നിലയ്‌ക്കലും സ്പോൺസർമാരുടെ സഹായത്തോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കും. ഇതിന്റെ പ്രാരംഭ നടപടികൾ തുടങ്ങി. തീർത്ഥാടന സീസണിൽ ഒരു വർഷം പത്തു കോടിയോളം രൂപയാണ് ശബരിമലയിലെ വൈദ്യുതി ചെലവ്. കൊവിഡ് കാലത്ത് ഇത് വളരെ കുറഞ്ഞെങ്കിലും സീസണിലെ വൈദ്യുതി ചെലവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വലിയൊരു ഭാരമാണ്. അത് ഒഴിവാക്കാനാണ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. രണ്ട് സോളാർ പ്ലാന്റുകൾക്ക് 20 കോടിയോളം രൂപ ചെലവ് വരും. കൊവിഡ് പ്രതിസന്ധിയിൽ ഇത്രയും തുക മുടക്കാനും ബോർഡിന് സാധിക്കില്ല. അതിനാലാണ് സ്പോൺസർമാരെ തേടുന്നത്.ആദ്യം നിലയ്‌ക്കലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

Spread the love
English Summary: solar plants in sabarimala to meet its own electricity usage

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick