Categories
kerala

മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികള്‍ക്ക്‌ മുന്‍കൂര്‍ ജാമ്യമില്ല, മരംമുറിച്ചു കടത്താന്‍ ഒത്താശ ചെയ്‌ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത്‌ നടപടിയെടുത്തുവെന്ന്‌ സര്‍ക്കാരിനോട്‌ ഹൈക്കോടതി

മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസ്‌ കുട്ടി അഗസ്‌റ്റിന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. അതേസമയം മരംമുറിച്ചു കടത്താന്‍ ഒത്താശ ചെയ്‌ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത്‌ നടപടിയാണ്‌ എടുത്തിട്ടുള്ളത്‌ എന്ന്‌ സര്‍ക്കാരിനോട്‌ കോടതി ചോദിച്ചു. പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും, റിസർവ് വനമല്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കൂടാതെ വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു.എന്നാൽ റിസർവ് മരങ്ങൾ തന്നെയാണ് പ്രതികൾ മുറിച്ചതെന്നും, കോടിക്കണക്കിന് രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നുമാണ് സർക്കാരിന്റെ വാദം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

Spread the love
English Summary: anticipatory bail petition of muttil forest felling accused dismissed by hgh court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick