Categories
kerala

ശശീന്ദ്രന്‌ ജാഗ്രത വേണമെന്ന്‌ താക്കീത്‌, ആറു പേരെ എന്‍.സി.പി. സസ്‌പെന്റു ചെയ്‌തു

കുണ്ടറയിലെ യുവതിയെ അപമാനിച്ച സംഭവത്തിലെ കേസ്‌ ഒതുക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ സംഘടനാതല നടപടിയുമായി എന്‍.സി.പി. ശശീന്ദ്രന്‍ ഫോണ്‍ സംഭാഷണങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന താക്കീത്‌ നല്‍കുകയും പാര്‍ടിയിലെ പല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ്‌ നേതാക്കളെ സസ്‌പെന്റ്‌ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്‌തു.കുണ്ടറ ബ്ലോക്ക് പ്രസിഡൻ്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹണി വിക്ടോ, സംസ്ഥാന സമിതി അംഗങ്ങളായ ജയൻ പുത്തൻപുരയ്ക്കൽ, സലീം കാലിക്കറ്റ്, എൻ വൈ സി കൊല്ലം ജില്ലാ പ്രസിഡൻ്റ് ബിജു എന്നിവരെയാണ് സസ്പെൻഡു ചെയ്തത്. പ്രദീപ് കുമാർ മന്ത്രിയെ കൊണ്ട് ഫോൺ ചെയ്യിപ്പിച്ചുവെന്നും ഹണി വിക്ടോ ഇത് സോഷ്യൽമീഡിയിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ്റെ വിശദീകരണത്തിൽ പറയുന്നത്. ബെനഡിക്ട് പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്നും അച്ചടക്കത്തിന്റെ കൂടി ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്.

Spread the love
English Summary: ncp suspended six leaders in kundara phone allegation

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick