Categories
kerala

കണ്ണൂര്‍ യുവതി പഴനിയില്‍ കൂട്ടമാനഭംഗത്തിനിരയായ സംഭവം : മൊഴിയെടുക്കാന്‍ തമിഴ്‌നാട്‌ പൊലീസ്‌ കണ്ണൂരിലെത്തി

ജൂണ്‍ 20-ന്‌ കണ്ണൂര്‍ തലശ്ശേരിയില്‍ രണ്ടു വര്‍ഷമായി താമസിക്കുന്ന സേലം സ്വദേശികളായ യുവതിയും ഭര്‍ത്താവും പളനി കോവില്‍ സന്ദര്‍ശിച്ചപ്പോള്‍ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച്‌ യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു സംഘം കൂട്ടമായി പീഡിപ്പിച്ച സംഭവത്തില്‍ ചികില്‍സയില്‍ കഴിയുന്ന സ്‌ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ തമിഴ്‌നാട്‌ പൊലീസ്‌ ചൊവ്വാഴ്‌ച രാവിലെ കണ്ണൂരിലെത്തി. ഒരു എ.എസ്‌.പി.യുടെ നേതൃത്വത്തിലുള്ള സംഘം ആണ്‌ എത്തിയത്‌.
മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തില്‍ പഴനി പൊലീസ്‌ പരാതി സ്വീകരിക്കാന്‍ പോലും നില്‍ക്കാതെ ദമ്പതിമാരെ ഭീഷണിപ്പെടുത്തി പറഞ്ഞയക്കുകയായിരുന്നു. നാട്ടിലെത്തിയ ശേഷം പേടി മൂലം ആരെയും അറിയിക്കാതെ ഇരിക്കവേ സ്‌ത്രീയുടെ ആരോഗ്യനില അത്യധികം വഷളായി. തുടര്‍ന്ന്‌ ആദ്യം തലശ്ശേരി ജനറല്‍ ആശുപത്രിയിലും പിന്നീട്‌ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. സ്‌ത്രീയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നു.

ജൂലായ്‌ 19-നാണ്‌ ദമ്പതിമാര്‍ പഴനിയിലെത്തിയത്‌. 20-ന്‌ ആഹാരം വാങ്ങാനായി പുറത്തു വന്നപ്പോഴാണ്‌ ഭാര്യയെ മാസ്‌ക്‌ ധരിച്ച മൂന്നുപേര്‍ തട്ടിക്കൊണ്ടു പോയി സമീപത്തെ ലോഡ്‌ജിലെത്തിച്ച്‌ പീഡിപ്പിച്ചതെന്ന്‌ ഭര്‍ത്താവിന്റെ മൊഴിയില്‍ പറയുന്നു. അവശയായ യുവതിയെ പിന്നീട്‌ ഭര്‍ത്താവ്‌ കണ്ടെത്തുന്നത്‌ ഉദുമല്‍പേട്ട്‌ റെയില്‍വേ സ്റ്റേഷനിലാണെന്നും സ്‌ത്രീക്ക്‌ അപ്പോള്‍ എഴുന്നേറ്റ്‌ നില്‍ക്കാന്‍ പോലും ആവാത്ത ദയനീയാവസ്ഥയിലായിരുന്നുവെന്നും ഭര്‍ത്താവ്‌ മൊഴി നല്‍കിയിട്ടുണ്ട്‌.
സംഭവം സംബന്ധിച്ച്‌ പത്രത്തില്‍ വാര്‍ത്തയായതോടെ കേരള പോലീസ്‌ ഇടപെട്ടു. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ ഇട്ടു. കേരള ഡി.ജി.പി. വൈ.അനില്‍കാന്ത്‌ തമിഴ്‌നാട്‌ ഡി.ജി.പി.ക്ക്‌ കത്തെഴുതിയതോടെ തമിഴ്‌നാട്‌ പൊലീസ്‌ നടപടി തുടങ്ങി. സംഭവം നടന്ന സ്ഥലത്തെ തെളിവുകള്‍ ശേഖരിച്ചു. ലോഡ്‌ജ്‌ ഉടമയെ ചോദ്യംചെയ്‌തുവെന്നാണ്‌ റിപ്പോര്‍ട്ട്‌. സ്‌ത്രീയുടെ മൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തി. തുടര്‍ന്നാണ്‌ തമിഴ്‌നാട്‌ പൊലീസ്‌ നേരിട്ട്‌ മൊഴിയെടുക്കാന്‍ എത്തിയിരിക്കുന്നത്‌.

thepoliticaleditor
Spread the love
English Summary: tamil nadu police reached kannur to record statement of the lady who allegedly gang rapped in palani

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick