Categories
latest news

ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ കുരുക്കാന്‍ ഉണ്ടാക്കിയ നിയമം ഈ ജനാധിപത്യ യുഗത്തിലും ആശാസ്യമോ….ഇത്‌ ആശാരിയുടെ കയ്യിലെ മഴു….രാജ്യദ്രോഹ നിയമത്തെ എടുത്തു കുടഞ്ഞ്‌ സുപ്രീംകോടതി

കോളനി വാഴ്‌ചക്കാലത്ത്‌ ഇന്ത്യക്കാരെ നിശ്ശബ്ദരാക്കാനും കുരുക്കാനും ബ്രീട്ടീഷുകാര്‍ ഉണ്ടാക്കിയ ഒരു നിയമം സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും അതേപടി ദുരുപയോഗിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി ഇന്ന്‌ ആഞ്ഞടിച്ചു. ജനാധിപത്യസംവിധാനത്തിന്‌ ഏറ്റവും വലിയ ഭീഷണിയാണ്‌ ഈ നിയമം എന്ന്‌ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച്നിരീക്ഷിച്ചു.

ആശാരിയുടെ കയ്യിലെ മഴു പോലെ…

കേന്ദ്രസര്‍ക്കാര്‍ രാജ്യദ്രോഹ നിയമം ഉപയോഗിക്കുന്നതിനെ സുപ്രീംകോടതി വിശേഷിപ്പിച്ചത്‌ രൂക്ഷമായ കമന്റുകളോടെയായിരുന്നു. ഈ നിയമം ആശാരിയുടെ കയ്യില്‍ കൊടുത്ത മഴു പോലെയാണ്‌. മഴു ഉപയോഗിച്ച്‌ ഒരു മരം വെട്ടാം, എന്നാല്‍ ഒരു കാട്‌ മുഴുവന്‍ വെട്ടിവെളുപ്പിക്കാനും ഈ മഴു മതി. ഇതു പോലെയാണ്‌ രാജ്യദ്രോഹ നിയമം ദുരുപയോഗിക്കാനുള്ള സാധ്യതയുമെന്ന്‌ കോടതി പറഞ്ഞു. നിയമം കൈയ്യാളുന്ന വ്യക്തിയുടെ താല്‍പര്യപ്രകാരം നിയമം ദുരുപയോഗിക്കുന്ന അവസ്ഥയാണ്‌ ഉണ്ടാകുന്നത്‌.

ഗാന്ധിയെ നിശ്ശബ്ദനാക്കാനും ബ്രിട്ടീഷുകര്‍ ഈ നിയമം തന്നെയാണുപയോഗിച്ചതെന്ന്‌ കോടതി നിരീക്ഷിച്ചു. സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താനും ഈ നിയമം ആണ്‌ ഉപയോഗിച്ചത്‌. സ്വാതന്ത്ര്യം നേടി 75 കൊല്ലത്തിനിപ്പുറവും ഈ നിയമം തുടരുന്നതിലെ സാംഗത്യം എന്താണ്‌…കോടതി ചോദിച്ചു.

സുപ്രീംകോടതി 2015-ല്‍ റദ്ദാക്കിയ ഐ.ടി.ആക്ടിലെ 66-എ. വകുപ്പ്‌ അതിനുശേഷവും ്‌ ഉപയോഗിച്ച്‌ പൊലീസ ആയിരത്തിലധികം പേരെ കേസുകളില്‍ കുടുക്കിയ കാര്യവും കോടതിയുടെ വിമര്‍ശനത്തിന്‌ ഇരയായി. എത്രയെത്ര നിര്‍ഭാഗ്യവാന്‍മാരാണ്‌ ദുരിതം അനുഭവിച്ചത്‌, ഇതിന്‌ ആര്‌ ഉത്തരം പറയും–കോടതി അഭിപ്രായപ്പെട്ടു.

Spread the love
English Summary: SUPREME COURT THUNDERS AGANST SEDITION LAW

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick