Categories
kerala

നിയമസഭാ കയ്യാങ്കളി കേസ്‌ റദ്ദാക്കല്‍:വാദം തീര്‍ന്നു, വിധി പറയാന്‍ മാറ്റി…. പ്രതികള്‍ക്കു വേണ്ടിയല്ല വാദിക്കേണ്ടതെന്ന്‌ കോടതി

2015-ലെ നിയമസഭാ കയ്യാങ്കളി കേസ്‌ റദ്ദാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കേരളം സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ്‌ പെറ്റിഷനില്‍ സുപ്രീംകോടതി വാദം പൂര്‍ത്തിയായി. നീണ്ട നാല്‌ മണിക്കൂറാണ്‌ കോടതിയില്‍ വാദം നടന്നത്‌. ജസ്‌റ്റിസ്‌മാരായ ഡി.വൈ. ചന്ദ്രചൂഢ്‌, എം.ആര്‍.ഷാ എന്നിവരുടെ ബെഞ്ചാണ്‌ ഹര്‍ജിയില്‍ വാദം കേട്ടത്‌. ഹര്‍ജിയിലെ വാദങ്ങള്‍ യുക്തിപൂര്‍വ്വമല്ലെന്ന സൂചനയാണ്‌ കോടതിയില്‍ നിന്നും ഉയര്‍ന്നത്‌.
രാവിലെ തുടങ്ങിയ വാദം ഉച്ചയ്‌ക്കു ശേഷവും തുടര്‍ന്നു. പൊതുമുതല്‍ നശിപ്പിച്ചതാണ്‌ വിഷയം എന്നും പൊതുമുതല്‍ സംരക്ഷിക്കേണ്ട ചുമതലക്കാര്‍ സര്‍ക്കാര്‍ ആണെന്നും ജസ്റ്റിസ്‌ ചന്ദ്രചൂഡ്‌ വാദം അവസാനിപ്പിക്കവേ പറഞ്ഞു. കേസിലെ പ്രൊസിക്യൂഷന്‍ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യത്തില്‍ എന്താണ്‌ വിശാലമായ പൊതുതാല്‍പര്യമെന്ന്‌ ജസ്റ്റിസ്‌ ഷാ ആരാഞ്ഞു. പ്രതികള്‍ക്കായി വാദിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഭയില്‍ പ്രതിഷേധിച്ചത്‌ കെ.എം.മാണിക്കെതിരെയായിരുന്നു എന്ന്‌ കഴിഞ്ഞ തവണ നിലപാടെടുത്ത സര്‍ക്കാര്‍ ഇത്തവണ അത്‌ തിരുത്തി, പ്രതിഷേധം അന്നത്തെ സര്‍ക്കാരിനെതിരായിരുന്നു എന്ന്‌ നിലപാട്‌ അറിയിച്ചു. മുന്‍ നിലപാട്‌ മുന്നണി ഘടകകക്ഷിയായ ജോസ്‌ കെ.മാണിവിഭാഗം കേരള കോണ്‍ഗ്രസില്‍ വലിയ അസ്വസ്ഥത ഉണ്ടാക്കിയിരുന്ന

Spread the love
English Summary: NIYAMASABHA RUKUS CASE reserved for judgement

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick