Categories
kerala

കിണറിന്റെ അടിത്തട്ടിലെ ചെളി വൃത്തിയാക്കാന്‍ ഇറങ്ങിയ നാല്‌ തൊഴിലാളികള്‍ വിഷവാതകമേറ്റ്‌ മരിച്ചു

കൊ​ല്ലം കു​ണ്ട​റ​യി​ൽ നൂറടിയിലേറെ താഴ്‌ചയുള്ള കിണറിന്റെ അടിത്തട്ടിലെ ചെളി വൃത്തിയാക്കാന്‍ ഇറങ്ങിയ നാല്‌ തൊഴിലാളികള്‍ വിഷവാതകമേറ്റ്‌ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്‌ കിണറില്‍ ഇറങ്ങിയ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥനും തളര്‍ന്നു വീണു.

കു​ണ്ട​റ പെ​രു​മ്പു​ഴ കോ​വി​ൽ​മു​ക്കി​ലാ​ണ് സം​ഭ​വം. ചി​റ​ക്കോ​ണം സോ​മ​രാ​ജ​ൻ (56), ഇ​ള​മ്പ​ള്ളൂ​ർ രാ​ജ​ൻ (36), കു​രി​പ്പ​ള്ളി മ​നോ​ജ് (34), ചി​റ​യ​ടി അ​മ്പ​ല​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന വാ​വ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 100 അ​ടി​ താ​ഴ്ച​യു​ള്ള കി​ണ​റി​ലെ ചെ​ളി നീ​ക്കം ചെ​യ്യാ​ൻ ആ​ദ്യം ര​ണ്ടു​പേ​രാ​ണ് കി​ണ​റ്റി​ലി​റ​ങ്ങി​യ​ത്. ഇ​വ​ര്‍​ക്ക് ശ്വാ​സം കി​ട്ടാ​ന്‍ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​റ്റു ര​ണ്ടു പേ​രും ഇ​റ​ങ്ങി​യ​ത്.

thepoliticaleditor

ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Spread the love
English Summary: four labourers died of breathing toxic gas in a well

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick