Categories
latest news

കേന്ദ്രത്തില്‍ സഹകരണവകുപ്പ്‌ പുതിയതായി വരുന്നു, പ്രത്യേകം മന്ത്രിയും ഉണ്ടാവുമെന്ന്‌ സൂചന

സംസ്ഥാനങ്ങളില്‍ സഹകരണവകുപ്പ്‌ ഉള്ളതു പോലെ ഇനി കേന്ദ്രസര്‍ക്കാരിലും സഹകരണമേഖലയ്‌ക്ക്‌ ഒരു പ്രത്യേക വകുപ്പും അതിന്‌ മന്ത്രിയും വരുന്നു. പുതിയതായി വകുപ്പ്‌ രൂപീകരിക്കാന്‍ പ്രധാനമന്ത്രി മോദി തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. ബുധനാഴ്‌ച മന്ത്രിസഭാവികസനം പ്രഖ്യാപിക്കാനിരിക്കെയാണ്‌ അതിനു മുന്‍പേ പുതിയ വകുപ്പിന്റെ പ്രഖ്യാപനം.
സഹകരണ മന്ത്രാലയം എന്ന അറിയപ്പെടാന്‍ പോകുന്ന വകുപ്പിന്റെ ലക്ഷ്യം രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തലാണ്‌. വിവിധ സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വികസനത്തിനും വാണിജ്യസംരംഭങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കാന്‍ കേന്ദ്രത്തിലെ വകുപ്പ്‌ ശ്രമിക്കും. സഹകരണാടിസ്ഥാനത്തിലുള്ള സാമ്പത്തിക വികസനം ഇന്ത്യയില്‍ അനിവാര്യമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ ബി.ജെ.പി.യുടെ പുതിയ വകുപ്പു പ്രഖ്യാപനം. ഒപ്പം കേരളത്തിലെ സഹകരണ മാതൃക സൃഷ്ടിക്കുന്ന ജനസ്വാധീനം തങ്ങള്‍ക്കും നേടാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ്‌ സഹകരണമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത്‌.

Spread the love
English Summary: mod createsa new portfolio in centre named ministry of co operation

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick