Categories
latest news

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ട്‌ വന്‍ കലാപവും കൊള്ളയും, സ്ഥിതി അതീവ ഗുരുതരം

ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡണ്ട്‌ ജേക്കബ്‌ സുമയെ അഴിമതിക്കേസില്‍ കോടതി അലക്ഷ്യനടപടിക്കു വിധേയനായി 15 മാസത്തെ തടവ്‌ വിധിക്കപ്പെടുകയും കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്യപ്പെടുകയും ചെയ്‌തതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ കലാപവും കൊള്ളയും ആണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഇന്ത്യക്കാര്‍ പ്രമുഖമായും താമസിക്കുകയും ബിസിനസ്സ്‌ ചെയ്യുകയും ചെയ്യുന്ന മേഖലകളായ ഡര്‍ബന്‍, പീറ്റര്‍ മാരിറ്റസ്‌ ബര്‍ഗ്‌, ജോഹനാസ്‌ബര്‍ഗ്‌ എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള കൊള്ള നടന്നുകൊണ്ടിരിക്കുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. കൊള്ളക്കാര്‍ ലക്ഷ്യമിടുന്നത്‌ ഇന്ത്യക്കാരെയും ഇന്ത്യന്‍ ബന്ധം ഉള്ള ദക്ഷിണാഫ്രിക്കക്കാരെയും ആണ്‌. പ്രാഥമിക കണക്കനുസരിച്ച്‌ 70 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ മാളുകളിലും ചില്ലറ വില്‍പന ശാലകളിലും റേഡിയോ സ്‌റ്റേഷനുകളിലും അഭയം പ്രാപിച്ചിരിക്കുകയാണ്‌. 13 ലക്ഷം ഇന്ത്യന്‍ വംശജര്‍ ദക്ഷിണാഫ്രിക്കയിലുണ്ട്‌ എന്നാണ്‌ കണക്ക്‌. ജോഹനാസ്‌ ബര്‍ഗില്‍ ഇന്ത്യക്കാരെ ലക്ഷ്യം വെച്ചാണ്‌ കൊള്ളക്കാര്‍ നീങ്ങുന്നതെന്ന്‌ അവിടുത്തെ ഒരു ഇന്ത്യന്‍ വംശജന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊലീസിനും ഇവിടുത്ത അന്തരീക്ഷം നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നും പറയുന്നു.
ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ്‌ ജയശങ്കര്‍ ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യമന്ത്രി ഡോ. നലേദി പാന്‍ഡോറിനെ ബന്ധപ്പെട്ട്‌ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷാകാര്യങ്ങളിലുള്ള ആശങ്ക അറിയിച്ചു. (ഫോട്ടോ കടപ്പാട്–എബിസി ന്യൂസ് )

Spread the love
English Summary: LOOTING AND VIOLENCE TARGETTING INDIAN COMMINITY IN SUTH AFRICA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick