Categories
latest news

ജനസംഖ്യാ നിയന്ത്രണം കോണ്‍ഗ്രസ്‌ നേരത്തെ നടപ്പാക്കിയ അജണ്ടയാണ്‌, ഇപ്പോള്‍ ബി.ജെ.പി.യെ മാത്രം കുറ്റം പറയുന്നതെന്തിന്‌..?

നാം രണ്ട്‌ നമുക്കു രണ്ട്‌ എന്ന മുദ്രാവാക്യം ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ ഇന്ത്യയിലാകമാനം അലയടിപ്പിച്ച മുദ്രാവാക്യമായിരുന്നു. അതിനും മുമ്പേ ഇന്ദിരയുടെ മകന്‍ സഞ്‌ജയ്‌ ഗാന്ധി അടിയന്തിരാവസ്ഥക്കാലത്ത്‌ നടപ്പാക്കിയ നിര്‍ബന്ധിത വന്ധ്യംകരണം ജനസംഖ്യാനിയന്ത്രണം പറഞ്ഞായിരുന്നു. വന്ധ്യംകരണം നടത്തുന്നവര്‍ക്ക്‌ പണവും ചില സമ്മാനങ്ങളും നല്‍കിയിരുന്ന പതിവും വളരെ ദശാബ്ദേേത്താളം ഇന്ത്യയിലുടനീളം നിലനിന്നു. നാം രണ്ട്‌, നമുക്കു രണ്ട്‌ എന്ന മുദ്രാവാക്യം മാറി നാമൊന്ന്‌ നമുക്കൊന്ന്‌ എ്‌ന്ന മുദ്രാവാക്യം രാജീവ്‌ഗാന്ധിയുടെ ഭരണകാലത്തും നടപ്പാക്കാന്‍ കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയം ശ്രമിച്ചു.
ഇപ്പോള്‍ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനസംഖ്യാനിയന്ത്രണത്തിനായി നടപടികള്‍ എടുക്കുമ്പോള്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള എല്ലാവരും എതിര്‍ക്കുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. എ്‌ന്തു കൊണ്ടാണ്‌ ബി.ജെ.പി. നടപ്പാക്കുമ്പോള്‍ എതിര്‍ക്കുന്നത്‌…ഇതാണ്‌ ഉത്തരം തേടുന്ന ചോദ്യം. കോണ്‍ഗ്രസ്‌ ജനസംഖ്യാനിയന്ത്രണ നയം നടപ്പാക്കിയതും ഇപ്പോള്‍ ബി.ജെപി. നടപ്പാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്‌…

യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്

1. കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഇന്ത്യയിലാകമാനം ഒരു നയം നടപ്പാക്കുകയായിരുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ അത്‌ നടപ്പാക്കിയതാവട്ടെ ബോധവല്‍ക്കരണത്തിലൂടെ മാറ്റം എന്ന നയമായിരുന്നു. എന്നാല്‍ ബി.ജെ.പി. നടപ്പാക്കുന്നത്‌ മുസ്ലീം ന്യൂനപക്ഷം ജനസംഖ്യയുടെ ഗണ്യമായ സ്ഥാനത്ത്‌ നില്‍ക്കുന്ന സംസ്ഥാനങ്ങളിലാണ്‌. അതു കൊണ്ടു തന്നെ സാമുദായികമായ ച്ഛായ അതിന്‌ വരുന്നു.
2. കേന്ദ്രസര്‍ക്കാരിന്റെ കുടുംബക്ഷേമ മന്ത്രാലയമാണ്‌ മുമ്പ്‌ ഇത്തരം പരിപാടികള്‍ നടപ്പാക്കിയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ ആണിത്‌ നടപ്പാക്കുന്നത്‌. അതായത്‌ കേന്ദ്രത്തിന്റെ ഏകീകൃത നയം ആയി ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അംഗീകരിച്ച്‌ ഒരു നയമായിട്ടല്ല.
3. മുമ്പ്‌ സഞ്‌ജയ്‌ ഗാന്ധിയുടെ നടപടി മാറ്റി നിര്‍ത്തിയാല്‍ ജനസംഖ്യാനിയന്ത്രണം ഒരു ബോധവല്‍ക്കരണത്തിലൂടെ നടപ്പാക്കാനുള്ള ശ്രമം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ യുപിയിലും ആസ്സാമിലും ഇനി കര്‍ണാടകയിലും ഒക്കെ അത്‌ സര്‍ക്കാര്‍ നിയമമുണ്ടാക്കി നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുകയാണ്‌.
4. രാജ്യവ്യാപകമായ കാമ്പയിന്‍ എന്ന നിലയിലാണ്‌ മുമ്പ്‌ നടപ്പാക്കിയിരുന്നത്‌. ഇപ്പോള്‍ ബി.ജെ.പി.യുടെ അജണ്ട എന്ന നിലയില്‍ ചില ബി.ജെ.പി. മുഖ്യമന്ത്രിമാര്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ്‌ ഈ ജനനനിയന്ത്രണ നിയമങ്ങള്‍ കൊണ്ടുവരുന്നത്‌. ജനാധിപത്യത്തിലെ ഫെഡറല്‍ സംവിധാനത്തില്‍ ഇത്‌ വിഭാഗീയതമായ നടപടിയായി വിലയിരുത്തപ്പെടുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഒരു പ്രചാരണപദ്ധതിയായി ബോധവല്‍ക്കരണനടപടികളിലൂടെയല്ല ഇത്തരം നിര്‍ബന്ധിത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്‌.

ജനസംഖ്യാനിയന്ത്രണത്തിന്‌ ശ്രമിക്കുന്ന ബി.ജെ.പി. വിര്‍ശിക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌ എന്നതിന്‌ ഉത്തരം വേറെ തേടേണ്ടതില്ല.

thepoliticaleditor
Spread the love
English Summary: POPOLATION CONTROL--WHY BJP BEING CRITICISED ALONE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick