Categories
kerala

38 വര്‍ഷത്തിനു ശേഷം മില്‍മയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ ഇടതു നേതാവ്‌

മില്‍മ ചെയര്‍മാനായി കെ.എസ്‌.മണി തിരഞ്ഞെടുക്കപ്പെട്ടു.അഞ്ചിനെതിരെ ഏഴ്‌ വോട്ടുകള്‍ക്കാണ്‌ മണി വിജയിച്ചത്‌. കഴിഞ്ഞ 38 വര്‍ഷത്തിനിടയില്‍ ആദ്യമായാണ്‌ മില്‍മ എന്ന പാലുല്‍പാദക സഹകരണ സംഘത്തിന്റെ തലപ്പത്ത്‌ ഒരു ഇടതു നോമിനി വരുന്നത്‌ എന്ന പ്രത്യേകതയുണ്ട്‌. മലബാര്‍ മേഖലയിലെ വോട്ടുകളുടെയും ഒപ്പം സര്‍ക്കാര്‍ നോമിനികളായ മൂന്നു പേരുടെയും പിന്തുണയാണ്‌ മണിയെ സഹായിച്ചത്‌. കോണ്‍ഗ്രസിലെ ജോണ്‍ തെരുവത്ത്‌ ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. മില്‍മയില്‍ തിരഞ്ഞെടുപ്പ്‌ നടക്കാന്‍ തുടങ്ങിയതിനു ശേഷം കോണ്‍ഗ്രസ്‌ നേതാവ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ആയിരുന്നു 35 വര്‍ഷത്തിലേറെ കാലം ചെയര്‍മാന്‍. അദ്ദേഹം മാറിയപ്പോള്‍ പി.എ.ബാലന്‍ ചെയര്‍മാനായി. അദ്ദേഹം ഈയിടെ അന്തരിച്ചു. തുടര്‍ന്നാണ്‌ പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്‌.

പാലക്കാട്‌ സ്വദേശിയായ മണി നേരത്തെ മില്‍മയുടെ മലബാര്‍ മേഖലാ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. എണ്ണപ്പാടം ഡയറി സൊസൈറ്റി പ്രഡിഡണ്ടായിരുന്നു.

thepoliticaleditor

കേരളത്തിലെ സഹകരണ മേഖലയില്‍ വലിയ ആധിപത്യമുള്ള ഇടതുപക്ഷത്തിന്‌ ഇപ്പോഴാണ്‌ മില്‍മയുടെ ചെയര്‍മാന്‍ സ്ഥാനം ലഭിക്കുന്നത്‌ എന്നത്‌ ഒരു കൗതുകമാണ്‌. മലബാര്‍ മേഖല ആദ്യം പിടിച്ചെടുത്ത ശേഷം തിരുവനന്തപുരം മേഖലയില്‍ കാലാവധി തീരുംമുമ്പേ ഭരണസമിതിയെ പിരിച്ചുവിടുകയും അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണം നടപ്പാക്കുകയും ചെയ്‌തു. ഇവിടുത്തെ സര്‍ക്കാര്‍ നോമിനികള്‍ക്ക്‌ വോട്ടവകാശം നല്‍കിയതിനു ശേഷമായിരുന്നു ഇപ്പോഴത്തെ തിരഞ്ഞടുപ്പ്‌ നടത്തിയത്‌. സര്‍ക്കാര്‍ നോമിനികളുടെ പിന്തുണയോടെ ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കുക എന്ന തന്ത്രമാണ്‌ ഇടതുമുന്നണി പ്രയോഗിച്ചത്‌.

Spread the love
English Summary: ks mani elected as milma chairman

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick