Categories
latest news

ആസ്സാം-മിസോറാം അതിര്‍ത്തിയില്‍ നിന്നും പൊലീസ്‌ പിന്‍മാറും, കേന്ദ്ര സേന ഏറ്റെടുക്കും

അതിര്‍ത്തിത്തര്‍ക്കത്തില്‍ പരസ്‌പരം ഏറ്റുമുട്ടി ആസ്സാമിന്റെ 7 പോലീസുകാര്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ട അസം-മിസോറാം അതിര്‍ത്തിമേഖലകളില്‍ നിന്നും ഇരു സംസ്ഥാനവും പൊലീസിനെ പിന്‍വലിക്കാനുള്ള സമവായ തീരുമാനം എടുത്തു. പകരം സി.ആര്‍.പി.എഫിനെ സുരക്ഷയ്‌ക്കായി നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമവായ നീക്കത്തില്‍ തീരുമാനമായി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മധ്യസ്ഥതയിലാണ്‌ ചര്‍ച്ച നടന്നത്‌.

കഴിഞ്ഞ ദിവസം അസം പൊലീസുമായി മിസോറാമിലെ ജനക്കൂട്ടവും പൊലീസും നടത്തിയ ഏറ്റുമുട്ടലില്‍ വലിയ സംഘര്‍ഷവും കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജ്ജും പിന്നീട്‌ വെടിവെപ്പും നടന്നു. വെടിവെപ്പില്‍ അസം പൊലീസിലെ അഞ്ച്‌ പേര്‍ മരിച്ചു. 50-ലധികം പേര്‍ക്ക്‌ പരിക്കേറ്റും. ജില്ലാ പൊലീസ്‌ സൂപ്രണ്ടിന്‌ കാലില്‍ വെടിയേറ്റു.

thepoliticaleditor

തുടര്‍ന്ന്‌ ഇരു സംസ്ഥാനത്തെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ രൂക്ഷമായി വാക്‌പോരുണ്ടായി. എതിര്‍ സംസ്ഥാനത്തെ പഴിചാരുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇരു മുഖ്യമന്ത്രിമാരും സാമൂഹിക മാധ്യമങ്ങളില്‍ അപ്‌ ലോഡ്‌ ചെയ്‌തു. രണ്ടു സംസ്ഥാനവും ബി.ജെ.പി.യുടെ ഭരണത്തിലായതിനാല്‍ ഇത്‌ പാര്‍ടി ദേശീയ നേതൃത്വത്തിനും വലിയ തലവേദനയായി മാറിയിരുന്നു. ആഭ്യന്തര മന്ത്രി അമിത്‌ ഷാ പ്രശ്‌നത്തില്‍ ഇടപെട്ട്‌ ഇരു സംസ്ഥാനത്തോടും സമാധാനം പാലിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Spread the love
English Summary: central forces will take over charge of the friction areas of assam missoram border

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick