Categories
latest news

ഇന്ത്യയിലെ ആദ്യത്തെ അതിശുദ്ധ ജല വിതരണ നഗരം…

പൊതു ടാപ്പില്‍ നിന്നും നേരെ എടുത്ത്‌ ഒരു ശുദ്ധീകരണവും നടത്താതെ കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കാവുന്ന വെള്ളം കിട്ടുന്ന ഏക ഇന്ത്യന്‍ നഗരമായി മാറുന്നത്‌ ഇവിടെ കേരളത്തിലല്ല, നവീന്‍ പട്‌നായിക്കിന്റെ ഒഡീഷയിലെ ക്ഷേത്ര നഗരമായ പുരി ആണ്‌. 24 മണിക്കൂറും ഫില്‍ട്ടര്‍ ചെയ്‌ത അതിശുദ്ധ ജലം നഗരത്തിലെവിടെയും ലഭ്യമാകുമെന്ന്‌ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്‌ പത്രക്കുറിപ്പില്‍ അറിയിച്ചു. സുജല്‍ പദ്ധതി അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തു.
ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളായ ലണ്ടന്‍, ന്യൂയോര്‍ക്ക്‌,സിംഗപ്പൂര്‍ എന്നിവിടങ്ങില്‍ ഉള്ള സവിശേഷ സൗകര്യമാണ്‌ താന്‍ പുരിയില്‍ ഒരുക്കിയിരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പ്രസ്‌താവനയില്‍ പറയുന്നു.

Spread the love
English Summary: FULL PURE FILTERED WATER SUPPLY BEGUN IN AN INDIAN CITY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick