Categories
latest news

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കൊവിഡ്‌ ചികില്‍സയില്‍ വലിയ അശ്രദ്ധയുണ്ടെന്നാരോപിച്ച്‌ സോഷ്യൽ മീഡിയയിൽ രോഗിയുടെ കുറിപ്പ്

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കൊവിഡ്‌ ചികില്‍സയില്‍ വലിയ അശ്രദ്ധയുണ്ടെന്നാരോപിച്ച്‌ അവിടെ ചികില്‍സയില്‍ കഴിഞ്ഞ ഒരു രോഗി സാമൂഹികമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ്‌ വൈറലാകുന്നു. സ്വന്തം ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ വെച്ചെഴുതിയ കുറിപ്പില്‍ ആരോപിക്കുന്നത്‌, മെഡിക്കല്‍ കോളേജിലെ കൊവിഡ്‌ വാര്‍ഡില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഭാഗത്തു നിന്നും വലിയ അശ്രദ്ധയും അതീവ ശ്രദ്ധ ആവശ്യമുണ്ടായാല്‍ മാത്രം രക്ഷപ്പെടുത്താനാവുന്ന പല രോഗികളെയും മരണത്തിന്‌ വിട്ടുകൊടുക്കുന്ന അവസ്ഥ ഉണ്ട്‌ എന്നുമാണ്‌. കഠിനമായി പ്രയത്‌നിച്ചാല്‍ മാത്രം ജീവന്‍ തിരിച്ചുകിട്ടാന്‍ സാധ്യതയുള്ള രോഗികളെ ശ്രദ്ധിക്കാത്ത സ്ഥിതി ഉണ്ടെന്നാണ്‌ കുറിപ്പില്‍ പറയുന്നത്‌. പരിയാരത്ത്‌ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം ശരിയായ ചികില്‍സ കിട്ടാത്തതിനെത്തുടര്‍ന്ന്‌ പെട്ടെന്ന്‌ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറേണ്ടി വന്നതിനെക്കുറിച്ചും പറയുന്നുണ്ട്‌. കുറ്റിയാട്ടൂര്‍ സ്വദേശി ഷാജി എന്ന വ്യക്തിക്കാണ്‌ ഈ ദുരനുഭവം ഉണ്ടായത്‌ എന്ന്‌ പറയുന്നു. അദ്ദേഹം എഴുതിയ കുറിപ്പ്‌ താഴെ വായിക്കാം…

പരിയാരം മെഡിക്കൽ കൊള്ളേജിലെ മനസ്ക്ഷിയില്ലാത്ത കൊറോണ ചികിത്സ. എന്റെ പേര് ഷാജി, കുട്ടിയാറ്റൂർ സ്വദേശിയാണ്. ഒരാഴ്ച മുന്നേ ജില്ലാ ആശുപത്രിയിൽ നിന്നും എനിക്ക് കൊറോണ സീരിയസ് ആയി പരിയാരത്തേക് മാറ്റി
എവിടെ വിദഗ്ദ ചികിത്സ എന്ന് പറഞ്ഞു 30 പേരിലതകമുള്ള അതി തീവ്രമായ കൊറോണബാധിച്ചു ഫൈനൽ സ്റ്റേജിൽ എത്തിച്ച രോഗികളുടെ നടുവിലായി ഞാനും. ഒറ്റ ദിവസം 5 പേര് പിടഞ്ഞു മരിക്കുന്നത് എന്റെ മുന്നിൽ വച്ചായിരുന്നു. ഞാൻ അതിന് ദൃക്‌സാക്ഷി ആയപ്പോൾ ആകെ ഉള്ളത് രണ്ട് സ്റ്റാഫ്‌ ആയിരുന്നു അവർ പറഞ്ഞത് നമ്മൾക്കു ഒന്നും ചെയ്യാൻ പറ്റില്ല. അവരിനി രക്ഷപെടില്ല, സമയവും ഇല്ല എന്നാണ് പറഞ്ഞത്. കയ്യും കാലും കെട്ടിയിട്ടു മുഖത്ത് വെന്റിലേറ്റർ വെച്ച് രോഗികൾ വെള്ളത്തിനും, ഭക്ഷണത്തിനും, മരുന്നിനും, ഉറ്റവരെ കാണാനും വേണ്ടി കിടന്ന് പെടഛ്‌ഞ് മരിക്കുകയാണ്….ഒരാളും തിരിഞ്ഞു നോക്കുന്നില്ല പുറം ലോകവുമായി ബന്ധപെടാൻ വിടില്ല .. എല്ലാവരും ഇതൊരു എല്ലാവർക്കും ഷേർ ചെയ്യണം. ഞാൻ സർക്കാരിനെതിരെയോ, ഏതെങ്കിലും പാർട്ടിക്കെതിരെയോ അല്ല, നേരിട്ടു അനുഭവിച്ച കാര്യമാണ്. ആരും രോഗികളെ പരിയാരംത് അയക്കരുത്……ഒരാളെയും എനി മരിക്കാൻ വിടരുത്. രക്ഷപ്പെടുത്തമായിരുന്നിട്ട് കൂടി ആരും നോക്കുന്നില്ല.
എന്റെ ഫോൺ.9895672009
കണ്ടാകാര്യങ്ങൾ എന്തായാലും ആരുടെ മുൻപിലും ഇനിയും ആവർത്തിക്കും. പിറ്റേന്ന് ഞാൻ നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്തു. Sreechanth, jilla asupathriyil ninnum എന്റെ അസുഖം ഇപ്പോൾ ബേധമായി.
എല്ലാവരും എല്ലാഭാഗങ്ങളിലും ഈ അവസ്ഥ ethikkanm.

thepoliticaleditor

കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ വസ്‌തുതാപരമെങ്കില്‍ അതിഭീകരമായ സാഹചര്യമാണ്‌ കൊവിഡ്‌ വാര്‍ഡിലുള്ളത്‌. അധികൃതര്‍ തീര്‍ച്ചയായും ഇടപെടേണ്ട ഗുരുതര സാഹചര്യമാണ്‌. കൃത്യമായ മോണിറ്ററിങ്‌ നടത്താന്‍ ജില്ലാ കളക്ടറും ജില്ലാ ആരോഗ്യവകുപ്പു മേധാവികളും അടിയന്തിരമായി അന്വേഷണം നടത്തേണ്ടതുണ്ട്‌. ആരോപണങ്ങളിലെ നെല്ലും പതിരും പുറത്തു കൊണ്ടുവരുന്ന അന്വേഷണം അനിവാര്യമായിരിക്കയാണ്‌.

Spread the love
English Summary: allegation about the covid treatment in govt medical college pariyaram

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick