Categories
latest news

വര്‍ഷകാല സമ്മേളനം തുടങ്ങുമ്പോള്‍ അധീര്‍ രഞ്‌ജന്‍ ചൗധരി കോണ്‍ഗ്രസ്‌ ലോക്‌സഭാ നേതാവായി ഉണ്ടാകില്ല, പകരം ശശി തരൂര്‍?രാഹുല്‍ തന്നെ വരുമോ?

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മളനം കോണ്‍ഗ്രസിന്‌ നിര്‍ണായകമാണ്‌. ബി.ജെ.പി. സര്‍ക്കാരിനെ എതിര്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പോരാട്ടവീര്യത്തെ കൂടി ഒപ്പം നിര്‍ത്താനായി ഒരു കടുംവെട്ടിന്‌ സോണിയ തയ്യാറാവും. ബംഗാള്‍ പി.സി.സി. അധ്യക്ഷന്‍ കൂടിയായ, മമതയുടെ മുഖ്യ വിമര്‍ശകനായ, ലോക്‌ സഭാ കക്ഷിനേതാവ്‌ അധീര്‍ രഞ്‌ജന്‍ ചൗധരിയെ ആ സ്ഥാനത്തു നിന്നും നീക്കുക, അങ്ങിനെ മമതയെ തൃപ്‌തിപ്പെടുത്തി കൂടെ നിര്‍ത്തുക–ഇതായിരിക്കും നയം.
പുതിയ പ്രതിപക്ഷ നേതാവ്‌ ആര്‌ എന്നതും ചര്‍ച്ചയായിരിക്കുന്നു. ശശി തരൂര്‍, മനീഷ്‌ തിവാരി എന്നീ പേരുകളാണ്‌ കൂടുതല്‍ സാധ്യതാപട്ടികയില്‍. ഇവര്‍ ഇരുവരും വിമത ഗ്രൂപ്പായ ജി-23 സംഘത്തിനോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരാണ്‌. ഇനി അതല്ല, സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ 52 എം.പി.മാരെ നയിക്കുമോ എന്നും ഊഹിക്കപ്പെടുന്നുണ്ട്‌.

Spread the love
English Summary: adheer ranjan chowdhari may removed before monsoon season of parliament

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick