Categories
kerala

നവ മാധ്യമങ്ങള്‍ പ്രാദേശിക വികസനവാര്‍ത്തകള്‍ക്കും പ്രാധാന്യം നല്‍കണം-പി.മുകുന്ദന്‍

പ്രാദേശിക വികസന വാര്‍ത്തകള്‍ക്ക്‌ നവമാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്‌ ശ്രദ്ധിക്കേണ്ടതുണ്ടെന്ന്‌ ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ അഭിപ്രായപ്പെട്ടു. പ്രമുഖ സ്വതന്ത്ര രാഷ്ട്രീയ വാര്‍ത്താ പോര്‍ട്ടലായ ദി പൊളിറ്റിക്കല്‍ എഡിറ്റര്‍-ന്റെ ഓഫീസ്‌ ധര്‍മശാലയില്‍ ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവമാധ്യമങ്ങളുടെ വേരുകള്‍ ഇന്ന്‌ സാമാന്യജനങ്ങളില്‍ വരെ എത്തിയിരിക്കുന്നു. നാടിന്റെ വികസന താല്‍പര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായിക്കൂടി നവമാധ്യമങ്ങള്‍ മാറേണ്ടതുണ്ടെന്ന്‌ മുകുന്ദന്‍ പറഞ്ഞു.

എം.വി..ജനാർദ്ദനൻ സംസാരിക്കുന്നു

ഉദ്‌ഘാടനയോഗത്തില്‍ പ്രമുഖ സഹകാരിയും സി.പി.എം. നേതാവുമായ എം.വി. ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. പരമ്പരാഗത മാധ്യമങ്ങളെക്കാളും മനുഷ്യരെ വേഗത്തിലും ആഴത്തിലും സ്വാധീനിക്കാന്‍ നവമാധ്യമങ്ങള്‍ ശക്തമായ കാലഘട്ടമാണിതെന്ന്‌ ജനാര്‍ദ്ദനന്‍ അഭിപ്രായപ്പെട്ടു. നഗരസഭാ വികസനകാര്യ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.വി. പ്രേമരാജന്‍ സംസാരിച്ചു.

thepoliticaleditor
കെ.വി. പ്രേമരാജൻ സംസാരിക്കുന്നു

വാര്‍ത്തകള്‍ക്കപ്പുറം വീക്ഷണങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കാന്‍ നവമാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന്‌ പ്രേമരാജന്‍ അഭിപ്രായപ്പെട്ടു. ദേശീയ, അന്തര്‍ദ്ദേശീയ സംഭവങ്ങളുടെ വിശകലനത്തിനും ഇടം വേണമെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു. വാര്‍ഡ്‌ കൗണ്‍സിലര്‍മാരായ സി.ബാലകൃഷ്‌ണന്‍, കെ.പ്രകാശന്‍ എന്നിവരും പ്രാദേശിക നേതാക്കളായ കെ.പ്രേമരാജന്‍, എം.കെ. നാരായണന്‍, പി.പ്രകാശന്‍ എന്നിവരും ആശംസയര്‍പ്പിച്ച്‌ സംസാരിച്ചു.

Spread the love
English Summary: new media must focus in rural development issues says p mukundan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick