Categories
latest news

മൂന്നു മാസത്തേക്ക്‌ ടൂറിസ- തീര്‍ഥാടന യാത്രകള്‍, മത കൂട്ടായ്‌മകള്‍ അനുവദിക്കരുത്‌, മൂന്നാം തരംഗം അനിവാര്യം:കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ഐ.എം.എ. കത്തെഴുതി

ഏത്‌ മഹാമാരിയിലും ഒരു മൂന്നാം തരംഗം ഉറപ്പാണെന്നും കൂട്ടം ചേരലുകള്‍ ഏതാനും മാസത്തേക്ക്‌ തടഞ്ഞില്ലെങ്കില്‍ ദുരന്തമായിത്തീരുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഖിലേന്ത്യാ സമിതി കേന്ദ്രസര്‍ക്കരിനും സംസ്ഥാന സര്‍ക്കാരിനും അയച്ച കത്തില്‍ മുന്നറിയിപ്പു നല്‍കി. അടുത്ത മൂന്നു മാസത്തേക്ക്‌ കൊവിഡ്‌ മാര്‍ഗനിര്‍ദ്ദേശങ്ങളും പെരുമാറ്റ രീതികളും കര്‍ക്കശമാക്കണം. മാസത്തേക്ക്‌ ടൂറിസ, തീര്‍ഥാടനയാത്രകള്‍ മത കൂട്ടായ്‌മകള്‍ എല്ലാം വേണം, പക്ഷേ കുറച്ച്‌ മാസങ്ങള്‍ കൂടി കാത്തു നില്‍ക്കാന്‍ തയ്യാറാകണം–സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ ഡോ. ജെ..എ.ജയലാല്‍, സെക്രട്ടറി ജനറല്‍ ഡോ. ജയേഷ്‌ ലെലെ എന്നിവര്‍ എഴുതിയ കത്തില്‍ വ്യക്തമാക്കി. രാജ്യം രണ്ടാംതരംഗത്തില്‍ നിന്നും പുറത്തു കടക്കുന്നതേയുള്ളൂ. ആഗോളമായ ലക്ഷണം അനുസരിച്ചും ഏത്‌ മഹാമാരിയുടെ സ്വഭാവം അനുസരിച്ചും ഒരു മൂന്നാം തരംഗം അനിവാര്യമായും വരും. പരമാവധി വാക്‌സിന്‍ ലഭ്യമാക്കിയും കൊവിഡ്‌ പെരുമാറ്റ ചട്ടം കര്‍ക്കശമാക്കിയും മൂന്നാംതരംഗത്തെ ലഘൂകരിക്കാന്‍ ഇന്ത്യയ്‌ക്ക്‌ കഴിയുമെന്ന്‌ ഐ.എം.എ. ഭാരവാഹികള്‍ കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Spread the love
English Summary: third wave inevitable dont allow tourist pilgrimage journeys fro at least three months says doctor organisation

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick