Categories
latest news

പാര്‍ലമെന്റ് പിരിച്ചു വിട്ട നടപടി നേപ്പാള്‍ സുപ്രീംകോടതി റദ്ദാക്കി, ഷേര്‍ ബഹാദൂര്‍ ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കണം

നേപ്പാളിലെ പാര്‍ലമെന്റ് പിരിച്ചു വിട്ട നടപടി നേപ്പാള്‍ സുപ്രീംകോടതി റദ്ദാക്കി. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദൂബെയെ പ്രധാനമന്ത്രിയായും നിയമിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷംഷേര്‍ റാണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും ന്യൂനപക്ഷമായി തുടര്‍ന്ന പ്രധാനമന്ത്രി കെ പി ഒലി ശര്‍മ്മയ്ക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. പ്രധാനമന്ത്രി കെ പി ഒലി ശര്‍മ്മയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മെയ് 22 നാണ് പ്രസിഡന്റ് ബിന്ദ്യാ ദേവി ഭണ്ഡാരി ജനപ്രതിനിധി സഭ പിരിച്ചുവിട്ടത്. അഞ്ചു മാസത്തിനിടെ രണ്ടാം തവണയാണ് സഭ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. കൂടാതെ, നവംബര്‍ 12, 19 തീയതികളില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി കെ പി ഒലി ശര്‍മ്മ പ്രഖ്യാപിച്ചിരുന്നു. ജനപ്രതിനിധി സഭ പിരിച്ചുവിട്ടതിനെതിരെ 30 ഓളം പേരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. സഭ പിരിച്ചുവിട്ടത് റദ്ദാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഷേര്‍ ബഹാദൂര്‍ ദൂബെയെ പ്രധാനമന്ത്രിയാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

thepoliticaleditor
Spread the love
English Summary: nepal supreme court cancells the decision of k p sharma oli

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick