Categories
latest news

കൊവിഡ് വാക്‌സിന്‍ ഗര്‍ഭിണികളില്‍ ഫലപ്രദമാണോ ?ഇന്ന് ഉത്തരം നൽകി കേന്ദ്ര മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍

കൊവിഡ് വാക്‌സിനുകള്‍ ഗര്‍ഭിണികള്‍ക്ക് നല്‍കാമോ എന്ന സംശയത്തിന് ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയവും മെഡിക്കല്‍ ഗവേഷണ കൗണ്‍സിലും ഇന്ന് രംഗത്തു വന്നു. ഗര്‍ഭിണികള്‍ക്ക് ഉറപ്പായും വാക്‌സിന്‍ നല്‍കണമെന്നും അത് ഏറെ ഫലപ്രദമാണെന്നും പഠനം കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഗര്‍ഭിണികള്‍ക്ക് ഉറപ്പായും വാക്‌സിന്‍ നല്‍കണമെന്ന് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജറനല്‍ ഡോ. ബല്‍റാം ഭാര്‍ഗവ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2-18 പ്രായപരിധയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനെപ്പറ്റിയുള്ള ഒരു ചെറിയ പഠനത്തിന്റെ ഫലം വരാന്‍ കാത്തിരിക്കയാണെന്നും ലോകത്ത് ഒരേ ഒരു രാജ്യത്ത് മാത്രമേ ഇപ്പോള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നുള്ളൂ എന്നും ഡോ. ഭാര്‍ഗവ പറഞ്ഞു.

Spread the love
English Summary: VACCINE USEFUL IN PREGNANT LADIES

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick