Categories
latest news

വി.എച്ച്.പി. എതിര്‍ത്തു, മദ്രസാ ഇമാമുകള്‍ക്ക് 3000 രൂപ നല്‍കാനുള്ള തീരുമാനം കര്‍ണാടകം പിന്‍വലിച്ചു

കൊവിഡ് കാലത്ത് ജീവിതം വഴിമുട്ടിയ മദ്രസകളിലെയും പള്ളികളിലെയും ഇമാമുകള്‍ക്ക് കൊവിഡ്ആശ്വാസധനമായി 3000 രൂപ വീതം നല്‍കാനുള്ള തീരുമാനം കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. വിശ്വ ഹിന്ദു പരിഷത്ത് ശക്തമായി എതിര്‍ത്തതോടെയാണ യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വാങ്ങിയത്. ഹിന്ദുമതസഞ്ചിത നിധി വകുപ്പില്‍ നിന്നും ഹിന്ദുക്കള്‍ക്ക് മാത്രമേ സഹായം നല്‍കാന്‍ പാടുള്ളൂ എന്ന് വി.എച്ച്.പി. ശഠിക്കുകയായിരുന്നു. വകുപ്പു മന്ത്രി കോട്ട ശ്രീനിവാസ പൂജാരിക്ക് സംഘടന ഈ ആവശ്യമുന്നയിച്ച് കത്ത് നല്‍കിയിരുന്നു. ഇത് അംഗീകരിച്ച് മന്ത്രി ഉടന്‍ നേരത്തെയെടുത്ത തീരുമാനം റദ്ദാക്കി.
കോണ്‍ഗ്രസ് ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മുസ്ലീങ്ങള്‍ അങ്ങോട്ട് ആവശ്യപ്പെട്ടിരുന്നതല്ല ഈ ധനസഹായം എന്ന് റിസ്വാന്‍ അര്‍ഷദ് പറഞ്ഞു- ധനസഹായം വേണമെന്ന് സമുദായം ആവശ്യപ്പെട്ടോ, കോണ്‍ഗ്രസ് ആവശ്യപ്പെട്ടോ. ബി.ജെ.പി. സ്വയം തോന്നി ചെയ്ത കാര്യം അവര്‍ തന്നെ റദ്ദാക്കുന്നു. മനുഷ്യരെ ഇങ്ങനെ അവഹേളിക്കരുത്. സബ്കാ സാത്, സബ്കാ വികാസ് എന്ന് പറയുന്ന നിങ്ങള്‍ തന്നെ ഇതെല്ലാം ചെയ്യുന്നു.

Spread the love
English Summary: karnataka govt revokes the decision to grant relief to madrassa imams

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick