Categories
kerala

കാസര്‍ഗോട്ടെ അതിര്‍ത്തി ഗ്രാമങ്ങളുടെ പേര് മലയാളത്തിലേക്ക് മാറ്റുന്നുവെന്ന് ആരോപിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി

കര്‍ണാടക അതിര്‍ത്തിയിലുള്ള കന്നട ചുവയുള്ള ഗ്രാമപ്പേരുകള്‍ മലയാളീകരിക്കുതിനെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി കേരള മുഖ്യമന്ത്രിക്കു കത്തെഴുതിയിരിക്കയാണ്. മഞ്ചേശ്വരം താലൂക്കിലെ ചില ഗ്രാമങ്ങളുടെ പേരാണ് മലയാളീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. എന്നാല്‍ ഈ ഗ്രാമങ്ങള്‍ കേരളത്തിനകത്തു തന്നെ പെടുന്നവയാണ്.
മധുരു എന്നത് മധുരം എന്നും മല്ല എന്നത് മല്ലം എന്നും മലയാളീകരിച്ചിരിക്കുന്നു എന്നാണ് കര്‍ണാടക ബോര്‍ഡര്‍ ഏരിയ ഡവലപ്‌മെന്റ് അഥോറിറ്റി ചെയര്‍മാന്‍ സി. സോമശേഖര കേരള പൊതുമരാമത്ത്, റവന്യുമന്ത്രിമാര്‍ക്കെഴുതിയ കത്തില്‍ സൂചിപ്പിക്കുന്നത്.

‘ കേരളം പേര് മാറ്റുന്നതിനു മുന്‍പ്, ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നു. കാസര്‍ഗോഡുമായി സാംസ്‌കാരിക ബന്ധമുള്ളവരാണ് കന്നടക്കാര്‍. അത് സംരക്ഷിക്കപ്പെടണം. ഭാഷാപരമായ സൗഹാര്‍ദ്ദവും പാലിക്കപ്പെടണം. അതിര്‍ത്തിയില്‍ ജീവിക്കുന്ന കന്നടികരുടെ വികാരം മാനിക്കണം. ഗ്രാമങ്ങളുടെ പേരുകള്‍ കന്നടസ്റ്റൈല്‍ മാറ്റി മലയാളീകരിച്ചത് ഉപേക്ഷിക്കണം’–കുമാര സ്വാമി എഴുതിയ കത്തിലെ ഉള്ളടക്കം വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടു.

thepoliticaleditor
Spread the love
English Summary: hd kumaraswamy against the name changing of boarder villages of keralakarnataka in kasargod district

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick