Categories
latest news

തട്ടിപ്പു ത്രിമൂര്‍ത്തികള്‍ വെട്ടിച്ചത് 22,585 കോടി, ഇപ്പോള്‍ തിരിച്ചുപിടിച്ചത് 18,170 കോടി

രാജ്യത്തെ പ്രമുഖ ബാങ്കുകളില്‍ നിന്നും സാമ്പത്തികത്തട്ടിപ്പു നടത്തി വിദേശരാജ്യങ്ങളിലേക്ക് മുങ്ങിയ നീരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്‌സി എന്നീ ബിസിനസുകാരുടെ 18,170 കോടി രൂപ വില വരുന്ന ആസ്തികള്‍ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് സുപ്രധാനമായ ഒരു നീക്കത്തിലൂടെ ഇന്ന് കണ്ടു കെട്ടി. വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് ഇന്ത്യയിലെ ബാങ്കുകളെയും സ്ഥാപനങ്ങളെയും വെട്ടിച്ച് ഉണ്ടാക്കിയത് 22,585.73 കോടി രൂപയുടെ ആസ്തികളായിരുന്നു. ഇതില്‍ 80 ശതമാനത്തോളമാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ പറയുന്നു.
ഇതില്‍ 9,371.17 കോടി രൂപയുടെ ആസ്തികള്‍ ബാങ്കുകള്‍ക്ക് കൈമാറാന്‍ നടപടിയായി. ഇതില്‍ 800 കോടിയുടെ ഷെയറുകളും ഉള്‍പ്പെടും. വിജയ് മല്യയുടെ ബിയര്‍നിര്‍മ്മാണ കമ്പനിയായ യുണൈറ്റഡ് ബ്രൂവറീസിന്റെ 5,800 കോടി മൂല്യം വരുന്ന ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്.

Spread the love
English Summary: ED SEIZED ASSETS WORTH 18,000 CRORES OF NEERAV MODI, MALLYA, CHOKSI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick