Categories
alert

കൊവിഡ് മൂന്നാം തരംഗം ഡെല്‍റ്റ പ്ലസ് വകഭേദത്തിലൂടെ ? വാക്‌സിനുകളെ മറികടക്കാന്‍ ശേഷി, യു.എസ്.ഉള്‍പ്പെടെ ആശങ്കയില്‍

കേരളത്തിലുള്‍പ്പെടെ കണ്ടെത്തിയിട്ടുള്ള കൊവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് അഥവാ AY.01. എന്ത് പ്രത്യാഘാതമാണുണ്ടാക്കുക എന്ന കാര്യത്തില്‍ വിദഗ്ധരില്‍ വ്യത്യസ്ത അഭിപ്രായം. ഇന്ത്യയില്‍ മൂന്നാം തരംഗം ഡെല്‍റ്റ പ്ലസ് വകഭേദം വഴിയാവാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ഡെല്‍റ്റ പ്ലസ് എല്ലാതരം വാക്‌സിനുകളെയും അതിജീവിക്കുന്ന തരമാണ് എന്ന് ഒരു വിഭാഗം പറയുന്നു. രാജ്യത്തെ പ്രമുഖനായ വൈറോളജിസ്റ്റ് പ്രൊഫ. ഷാഹിദ് ജമീല്‍ പറയുന്നത്, ഡെല്‍റ്റ പ്ലസ് വകഭേദം നിലവിലുള്ള വാക്‌സിനുകളുടെ പ്രതിരോധത്തെ മാത്രമല്ല, നേരത്തെ രോഗം വന്നവരില്‍ ഉണ്ടായ പ്രതിരോധ ശേഷിയെ പോലും മറികടക്കുന്ന ശേഷിയുള്ളതായിരിക്കും എന്നതാണ്. അതായത്, ഒരിക്കല്‍ കൊവിഡ് വന്ന് പോയവര്‍ക്കും വീണ്ടും മൂന്നാംതരംഗത്തില്‍ രോഗസാധ്യത തള്ളിക്കളയാനാവില്ല എന്നതാണ്.
ഇത്രയും മാരക ശേഷി ഈ വകഭേദത്തിന് ഉണ്ടാവുന്നതിന് കാരണവും ഷാഹിദ് ജമീല്‍ പറയുന്നു- രണ്ടാംതരംഗത്തിലെ ഡെല്‍റ്റാ വകഭേദത്തില്‍ ബീറ്റ എന്ന സൗത്ത് ആഫ്രിക്കന്‍ വകഭേദത്തിന്റെ സ്വഭാവം കൂടി ചേര്‍ന്നതാണ് ഡെല്‍റ്റ പ്ലസ് എന്നതിനാലാണ് ഈ അധിക ശക്തി..അതായത് വാക്‌സിന്റെയും ആന്റിബോഡിയുടെയും പ്രതിരോധത്തിനെ മറികടന്നേക്കാം എന്നര്‍ഥം.
ആല്‍ഫ വകഭേദത്തെക്കാളും ബീറ്റ വകഭേദം വാക്‌സിനുകളെ ചെറുക്കാന്‍ ശേഷിയുള്ളതാണ്. ഡെല്‍റ്റയ്ക്കാവട്ടെ കൂടുതല്‍ ശേഷി കാണും. ആസ്ട്ര സെനക വാക്‌സിന്‍ ദക്ഷിണാഫ്രിക്കയില്‍ ഫലപ്രദമാകാതിരുന്നു എന്ന കാര്യം ശ്രദ്ധിക്കണം-ഷാഹിദ് ജമീല്‍ പറയുന്നു.

thepoliticaleditor

ഡെല്‍റ്റ പ്ലസ് പക്ഷേ എത്രത്തോളം വ്യാപന ശേഷിയുള്ളതാണ് എന്ന് തെളിയിക്കാനായിട്ടില്ല. അതിനായി ഇനിയും കൂടുതല്‍ കേസുകള്‍ കണ്ടെത്തി പഠിക്കേണ്ടിവരും. ഡെല്‍റ്റ വകഭേദം രണ്ടാം തരംഗത്തെ വ്യാപകമാക്കി എന്ന് തെളിയുകയാണെങ്കില്‍ ഡെല്‍റ്റ പ്ലസിനെയും കൂടുതല്‍ കരുതേണ്ടിവരും. എന്നാല്‍ രണ്ടാംതരംഗം പോലെ മൂന്നാം തരംഗം അത്ര മാരകമായിരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ഷാഹിദ് ജമീല്‍ പറഞ്ഞു. പക്ഷേ അതിന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞ കാര്യങ്ങളില്‍ അതീവ നിഷ്‌കര്‍ഷ അത്യാവശ്യമാണ്. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയവ…അല്ലെങ്കില്‍ അദ്ദേഹം വ്യക്തമാക്കിയതു പോലെ ആറ് ആഴ്ചയ്ക്കകം മൂന്നാം തരംഗം പ്രകടമായേക്കാം.

ഡെല്‍റ്റ വകഭേദം അമേരിക്കയിലെ കൊവിഡ് പ്രതിരോധത്തിന് കനത്ത ഭീഷണിയെന്ന് വൈറ്റ് ഹൗസിന്റെ ചീഫ് മെഡിക്കല്‍ ഉപദേശകന്‍ ഡോ. ആന്തണി ഫൗസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ലോകത്തില്‍ ആദ്യമായി ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും ഡോ. ആന്തണി അഭിപ്രായപ്പെട്ടിരിക്കുന്നു.
ഇംഗ്ലണ്ടിലും ഡെല്‍റ്റ വകഭേദം കടുത്ത കൊവിഡ് പ്രതിരോധ യജ്ഞത്തില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

Spread the love
English Summary: DELTA PLUS VARIENT OF KOVID A NEW THREAT CAUSE FOR THIRD WAVE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick