Categories
latest news

ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ സാക്ഷരതയില്ലാത്തവര്‍ അമ്പത് ശതമാനത്തിലധികമാണ്, പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലേ വാക്‌സിന്‍ നല്‍കൂ എന്ന് പറയുന്നതിലെവിടെയാണ് ന്യായം–കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ വിഭജനം സൃഷ്ടിക്കുന്നു, നിശിതമായി വിമര്‍ശിച്ച് സുപ്രീംകോടതി

കൊവിഡ് പ്രതിരോധ കുത്തിവെപ്പിന് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലേ സാധ്യമാകൂ എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് രാജ്യത്തെ തുല്യാവകാശത്തിനെ ഇല്ലാതാക്കുന്നതും ഡിജിറ്റല്‍ വിഭജനം ഉണ്ടാക്കുന്നതുമാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. സാര്‍വ്വത്രിക വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തെ തുരങ്കം വെക്കുന്നതും, പൗരന്റെ തുല്യാവകാശത്തിന് ഭംഗമുണ്ടാക്കുന്നതും ഡിജിറ്റല്‍ ഡിവൈഡ് രാജ്യത്തുണ്ടാക്കുന്നതുമായ തീരുമാനമാണ് സര്‍ക്കാരിന്റെത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് തീര്‍ത്തും എത്തിപ്പെടാനാവാത്ത രീതിയിലേക്ക് സാര്‍വത്രിക വാക്‌സിനേഷന്‍ മാറ്റുകയാണ് സര്‍ക്കാര്‍–കോടതി വിലയിരുത്തി. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍.നാഗേശ്വര റാവു, എസ്.രവീന്ദ്രഭട്ട് എന്നിവരാണ് ശക്തമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഇന്ത്യയിലെ നഗരങ്ങളിലെ 23 ശതമാനം വീടുകളിലും, ഗ്രാമങ്ങളില്‍ നാല് ശതമാനം വീടുകളിലും മാത്രമേ കമ്പ്യൂട്ടര്‍ ഉള്ളൂ. 15-29 പ്രായപരിധിയിലുള്ളവരില്‍ നഗരപ്രദേശത്ത് 56 ശതമാനത്തിനും ഗ്രാമങ്ങളില്‍ 24 ശതമാനം പേര്‍ക്കും മാത്രമാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാവുന്നത് എന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ സര്‍വ്വേ കണക്കുകള്‍. ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ കണക്കു പ്രകാരം 130 കോടി ഇന്ത്യക്കാരില്‍ 578 മില്യന്‍ അതായത് അമ്പത് ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ക്കാണ് വയര്‍ലെസ് ഡാറ്റ സേവനം ലഭ്യമാകുന്നത്. ബിഹാര്‍, യു.പി., ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിലാവട്ടെ ടെലിഫോണ്‍ സാന്ദ്രത പോലും എഴുപത്തഞ്ച് ശതമാനത്തില്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ വാക്‌സിന്‍ ലഭ്യമാകൂ എന്ന് നിയമം വെക്കുന്നത് അന്യായവും ഭരണഘടനാപരമായ തുല്യതാവകാശത്തിന്റെ ലംഘനവുമാകും.–കോടതി നിരീക്ഷിച്ചു.

Spread the love
English Summary: central govt creates digital divide in the country criticises supremecourt

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick