Categories
latest news

സി.ബി.എസ്.ഇ.12-ാം ക്ലാസ് മാര്‍ക്ക് ഫോര്‍മുല എന്തായിരിക്കും…പ്രധാനമായി നാലെണ്ണം പരിഗണനയില്‍

സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ റദ്ദാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കുന്നതിന് സ്വീകരിക്കാനിടയുള്ള ഫോര്‍മുല എന്തായിരിക്കും എന്നതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഏത് മാനദണ്ഡം അടിസ്ഥാനമാക്കി മാര്‍ക്ക് നല്‍കും എന്ന കാര്യം ഈ ആഴ്ച തീരുമാനിക്കും എന്നാണ് കരുതുന്നത്. പ്രധാനമായും നാല് ഫോര്‍മുലകളാണ് പരിഗണനയിലുള്ളത്.

  1. അവസാന മൂന്നു വര്‍ഷങ്ങളിലെ പഠനപ്രകടനത്തിന്‍രെ അടിസ്ഥാനത്തില്‍, അതായത് ഒന്‍പത്, പത്ത്, പതിനൊന്ന് ക്ലാസുകളില്‍ കിട്ടിയ മാര്‍ക്കിന്റെയും മൊത്തം പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍.
  2. പത്താംക്ലാസിലെ ബോര്‍ഡ് പരീക്ഷാ ഫലം, 12-ാം ക്ലാസിലെ ഇന്റേര്‍ണല്‍ അസ്സസ്‌മെന്റിന്റെ ഫലം ഇവയുടെ അടിസ്ഥാനത്തില്‍.
  3. 11,12 ക്ലാസിലെ ഇന്റേണല്‍ അസ്സസ്‌മെന്റിന്റെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍.
  4. പത്താംക്ലാസിലെ പരീക്ഷയില്‍ നല്‍കിയതു പോലെ, 12-ാം ക്ലാസിലും ഒബ്ജക്ടീവ് മാനദണ്ഡം നടപ്പാക്കുക. ഒരു കുട്ടിയുടെ നിര്‍ദ്ദിഷ്ട വര്‍ഷങ്ങളിലെ ഇന്റേണല്‍ അസ്സസ്‌മെന്റ് ഫലം വേണ്ടത്ര തൃപ്തികരമല്ലെങ്കില്‍, കുട്ടിക്ക് തൃപ്തിയില്ലെങ്കില്‍, കുട്ടിക്ക് 12-ാംക്ലാസ് പരീക്ഷ എഴുതാനുള്ള ഓപ്ഷന്‍ എടുക്കാവുന്നതാണ്. എന്നാല്‍ ഇത് കൊവിഡ് സാഹചര്യം മാറിയതിനു ശേഷം മാത്രമേ ലഭ്യമാകൂ. അതായത് ചിലപ്പോള്‍ ഒരു അധ്യയന വര്‍ഷം നഷ്ടപ്പെടാന്‍ പോലും സാധ്യത ഉണ്ട്.
Spread the love
English Summary: what will be the criteria of awarding marks for cbse 12th class result

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick