Categories
latest news

വാക്‌സിനു നീക്കിവെച്ച 35,000 കോടിയുടെ കണക്കു കാണിക്കൂ…കേന്ദ്രസര്‍ക്കാരിനെ പൊളിച്ചടുക്കി സുപ്രീംകോടതി

കേന്ദ്രബജറ്റില്‍ കൊവിഡ് വാക്‌സിന്‍ വാങ്ങാനെന്ന പേരില്‍ നീക്കിവെച്ച 35,000 കോടി രൂപ എങ്ങിനെ ചെലവാക്കിയെന്നും 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഈ പണം ഉപയോഗിക്കാത്തത് എന്തു കൊണ്ടാണെന്നും സുപ്രീംകോടതി നിശിതമായ ചോദ്യങ്ങള്‍ ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. ബജറ്റില്‍ പണം നീക്കി വെച്ച ശേഷം സൗജന്യവാക്‌സിന്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദ്യമുയര്‍ത്തി. 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ വിലകൊടുത്തു വാങ്ങണമെന്ന സര്‍ക്കാര്‍ നയം തീര്‍ത്തും സ്വേച്ഛാപരവും ന്യായരഹിതവുമാണെന്ന നിരീക്ഷണവും കോടതി നടത്തി.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍.നാഗേശ്വര റാവു, എസ്. രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ആണ് കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ നിരീക്ഷണങ്ങള്‍ നടത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വാക്‌സിന്‍ നയത്തെ ന്യായീകരിച്ച് പറഞ്ഞ കാര്യങ്ങളെ കോടതി ചോദ്യം ചെയ്തു. വിപണിയില്‍ കൂടുതല്‍ സ്വകാര്യ വാക്‌സിന്‍ ഉല്‍പാദകരെ മല്‍സരസ്വഭാവത്തോടെ വിലനിര്‍ണയം സാധ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നായിരുന്നു ന്യായീകരണം. എന്നാല്‍ വെറും രണ്ട് ഉല്‍പാദകര്‍ മാത്രം മുന്‍കൂര്‍ നിശ്ചയിച്ച വിലയുമായി നില്‍ക്കെ ഈ ന്യായീകരണത്തിന് അര്‍ത്ഥമെന്തെന്ന് കോടതി ചോദിച്ചു.

thepoliticaleditor
Spread the love
English Summary: supreme court raised serious questions on centres vaccine policy

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick