Categories
kerala

പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷക ഡോ. കെ. ശാരദാമണി അന്തരിച്ചു

പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷക ഡോ. കെ. ശാരദാമണി (93) അന്തരിച്ചു. തിരുവനന്തപുരത്ത് മകൾക്കൊപ്പമായിരുന്നു താമസം. ജനയുഗം ഗോപി എന്നറിയപ്പെട്ടിരുന്ന പരേതനായ എൻ ഗോപിനാഥൻ നായരാണ് ഭർത്താവ്.

കേരള പഠനത്തിൽ ശാരദാമണി ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. 1980കളിൽ സ്ത്രീപ്രസ്ഥാനത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. 1961 മുതൽ ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാനിങ് വിഭാഗത്തിൽ പ്രവർത്തിച്ചു. 1988ൽ വിരമിച്ചു. കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചായിരുന്നു ആദ്യകാലപഠനം ( Emergence of a slave caste: Pulayas of Kerala).

thepoliticaleditor

നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ മുൻ പ്രസിഡണ്ടായിരുന്നു. തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് എഴുതിയ പുസ്തകം ( Matriliny Transformed: Family, Law and Ideology in 20th Century Travancore ) ഏറെ ശ്രദ്ധേയമാണ്. പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Spread the love
English Summary: veteran social science researcher k saradamani passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick