Categories
latest news

മമത ബാനര്‍ജി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും…അധികാരത്തില്‍ ഹാട്രിക് തികയ്ക്കുന്നു

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി മെയ് അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ഥ ചാറ്റര്‍ജി അറിയിച്ചു. മമതാ ബാനര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ടി നേതാവായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതായും ചാറ്റര്‍ജി അറിയിച്ചു.
എം.എല്‍.എ.മാരെ മെയ് ആറിനാണ് സത്യപ്രതിജ്ഞ ചെയ്യിക്കുക. പ്രോടേം സ്പീക്കറായി തീരുമാനിച്ചിരിക്കുന്നത് സുബ്രത മുഖര്‍ജിയെ ആണ്. ബിമന്‍ ബാനര്‍ജിയെ ആണ് സ്പീക്കര്‍ സ്ഥാനത്തേക്ക് തൃണമൂല്‍ തീരുമാനിച്ചിരിക്കുന്നത്.
തോറ്റ വ്യക്തിയായ മമതയെ എങ്ങിനെ മുഖ്യമന്ത്രിയാക്കും എന്ന ചോദ്യത്തിന്, വിഷയം ഇപ്പോല്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ പരിഗണനയിലാണെന്നും ഭരണഘടനാപരമായി മമതയ്ക്ക് മുഖ്യമന്ത്രിയാവാന്‍ തടസ്സമില്ലെന്നും തൃണമൂല്‍ നേതാവ് പറഞ്ഞു.

സത്യപ്രതിജ്ഞ ചെയ്ത് ആറു മാസത്തിനകം ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭരണഘടന പ്രകാരം മമതയ്ക്ക് മുഖ്യമന്ത്രിയാകുന്നതിന് അനുവാദമുണ്ട്.

thepoliticaleditor

292-ല്‍ 213 സീറ്റില്‍ ജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പി.യെ തറപറ്റിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മല്‍സരിച്ച നന്ദിഗ്രാമില്‍ കനത്ത പോരാട്ടത്തില്‍ ബി.ജെ.പി.യോട് മമത 1622 വോട്ടിന് പരാജയപ്പെടുകയാണുണ്ടായത്.

Spread the love
English Summary: mamata banergy willsworn in as chief minister of bengal on may 5

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick