Categories
latest news

മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി ഉള്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍, വാക്‌സിനേഷന്‍ മുന്‍ഗണന ഉള്‍പ്പെടെ എല്ലാ സൗകര്യവും

സംസ്ഥാനത്തെ എല്ലാ അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകരെയും യെല്ലോ കാര്‍ഡുള്ള മാധ്യമപ്രവര്‍ത്തകരെയും സംസ്ഥാനത്തെ കൊവിഡ് മുന്നണിപ്പോരാളികളായി ഉള്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ പഞ്ചാബിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന ഉള്‍പ്പെടെ വിവിധ സൗകര്യങ്ങള്‍ ലഭ്യമാകും.

മാധ്യമപ്രവര്‍ത്തകര്‍ ഈ കോവിഡ് കാലത്ത് വലിയ റിസ്‌ക് ആണ് ഏറ്റെടുത്തിരിക്കുന്നത്. അവരുടെ ആരോഗ്യവും ജീവനും സംരക്ഷിക്കപ്പെടണം. മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്നണിപ്പോരാളികളുടെ ഗണത്തില്‍ പെടുത്തി ഉത്തരവിടണമെന്ന് പല സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിനോട് നിരന്തരമായി ആവശ്യപ്പെട്ടു എങ്കിലും പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.–മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. വൈദ്യുതിവിതരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയും കോവിഡ് മുന്നണിപ്പോരാളികളായി പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അമരീന്ദര്‍ സിങ് അറിയിച്ചു.

thepoliticaleditor
അമരീന്ദര്‍ സിങ്

കേരളത്തിലുള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ ഒരു വര്‍ഷത്തോളമായി ഉന്നയിക്കുന്ന ആവശ്യമാണിതെങ്കിലും സര്‍ക്കാര്‍ ഇതിന് തയ്യാറായിട്ടില്ല. രണ്ടു ഡോസ് വാക്‌സിന്‍ മുഴുമിപ്പിക്കാതെയാണ് കേരളത്തെ ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും കൊവിഡ് കാലത്തും ജോലി ചെയ്തു വരുന്നത്.

Spread the love
English Summary: panjab govt includes journalists in the state as kovid frontline workers

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick