Categories
latest news

ഗാസ മുനമ്പ് പുകയുന്നു, 32 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു, തിരിച്ചടിച്ച് ഹമാസ്

ഇസ്രയേലും പാലസ്തീനും തമ്മിലുള്ള വൈരം ഗാസയില്‍ സ്‌ഫോടനത്തിന്റെയും ചോരയുടെയും ചൂടും ചൂരും നിറഞ്ഞതായി തുടരുകയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 32 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായും 220 പേര്‍ക്ക് പരിക്കേറ്റതായും പാലസ്തീന്‍ പ്രസ്ഥാനം ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യമന്ത്രാലയം പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ടു ചെയ്തു.

ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രായേലിലെ ടെല്‍ അവീവില്‍ കനത്ത നാശം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. എവിടെയും റോക്കറ്റ് മുന്നറിയിപ്പു സൈറന്‍ മാത്രം.. ഹമാസിന്റെ സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് 110 റോക്കറ്റുകള്‍ ഉപയോഗിച്ച് ടെല്‍ അവീവിലും മറ്റ് രണ്ട് കേന്ദ്രങ്ങളിലും ഹമാസ് ആക്രമണം നടത്തിയിട്ടുണ്ട്. റോക്കറ്റാക്രമണത്തില്‍ മലയാളി വനിത കഴിഞ്ഞ ദിവസം ഇസ്രയേലില്‍ കൊല്ലപ്പെട്ടിരുന്നു.

thepoliticaleditor

അതേസമയം ഗാസ മുനമ്പിലെ സുപ്രധാനമായ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഭീകര കേന്ദ്രങ്ങളെയും ഭീകരരെയും ഉന്നമിട്ടാണ് ആക്രമണം നടത്തിയതെന്നും സേന പറഞ്ഞു.

Spread the love
English Summary: death toll rises in gaza 32

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick