Categories
latest news

കൊവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ നദിയിലേക്കെറിഞ്ഞു, യു.പി. വീണ്ടും ഞെട്ടിക്കുന്നു

ബിഹാറിലും യു.പി.യിലുമായി ഗംഗാനദിയില്‍ നൂറിലധികം മൃതദേഹങ്ങള്‍ ഒഴുകി നടന്നതിന്റെ ഞെട്ടല്‍ മാറും മുമ്പേ യു..പി.യിലെ ബല്‍റാംപൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച ഒരാളുടെ ദേഹം പാലത്തില്‍ നിന്നും രപ്തി നദിയിലേക്ക് തള്ളിയിടുന്ന ദൃശ്യം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത് രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചു. പി.പി.ഇ.കിറ്റ് ധരിച്ച ഒരാള്‍ പാലത്തില്‍ നിന്നും മൃതദേഹം തള്ളി നദിയിലേക്കിടുന്ന ദൃശ്യമാണ് പുറത്തുവന്നത്.
ബല്‍റാംപൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വി.ബി.സിങ് നല്‍കുന്ന വിവരം അനുസരിച്ച് കൊവിഡ് രോഗിയുടെ മൃതദേഹം തന്നെയാണ് നദിയിലെറിഞ്ഞത്. ബന്ധുക്കളാണ് ഇതു ചെയ്തത്. രണ്ടു ബന്ധുക്കളെ അറസ്റ്റു ചെയ്തിട്ടുണ്ട്. മെയ് 25-നാണ് രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. മെയ് 28-ന് മരിച്ചു. ദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതാണ്.
രണ്ടാഴ്ചയ്ക്ക് മുമ്പേ യു.പി.യിലും ബിഹാറിലും ഗംഗാനദിയില്‍ ഒഴുകി നടന്ന മൃതദേഹങ്ങള്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല, ഗംഗാതീരത്തെ മണലില്‍ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ അടക്കം ചെയ്തത് വേലിയേറ്റത്തില്‍ കരയിടിഞ്ഞ് നദിയിലൊഴുകി നടന്ന സംഭവവും ഉണ്ടായി. ഇവയെല്ലാം കൊവിഡ് ബാധിച്ച് മരിച്ചവരുടെതാണെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. എന്നാല്‍ യു.പി. സര്‍ക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതെല്ലാം നിഷേധിക്കുകയും മരണസംഖ്യ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.

Spread the love
English Summary: body-of-kovid-victim-thrown in river in up, two person arrested

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick