Categories
kerala

വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ കൊവിഡ് ബാധിച്ച് അന്തരിച്ചു

വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു( 54 ) കൊവിഡ് ബാധിച്ച് പാലക്കാട് അന്തരിച്ചു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്‌ച മുമ്പ് പാലക്കാട് എത്തിയത്.രോഗം ഭേഗമായി രണ്ട് ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറി. ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാരം പാലക്കാട് തന്നെ.

Spread the love
English Summary: daughter of poet vayalar ramavarma passes away due to covid 19 infection

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick